ബെര്‍ണി സാന്റേഴ്‌സ് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഉപാധ്യക്ഷ സ്ഥാനത്ത് കോണ്‍ഗ്രസ് അംഗം റോ ഖന്ന
ഖന്നയെ ബര്‍ണി സാന്റേഴ്‌സിന്റെ തട്ടകത്തില്‍ എത്തിച്ചതിലൂടെ അമേരിക്കന്‍ വോട്ടര്‍മാരില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഏഷ്യന്‍ ഇന്ത്യന്‍ വംശജയെ സ്വാധീനിക്കാനാകുമെന്നാണഅ പ്രതീക്ഷിക്കുന്നത്.ഡൊണാള്‍ഡ് ട്രമ്പിനെ ഇത്തവണ പരാജയപ്പെടുത്താന്‍ തനിക്കാകുമെന്നാണ് ബര്‍ണി പറയുന്നത്.
വെര്‍മോണ്ട്: 2020 ല്‍ നടക്കുന്ന പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സെനറ്റര്‍ ബര്‍ണി സാന്റഴ്‌സിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഉപാദ്ധ്യക്ഷനായി ഇന്ത്യന്‍ വംശജനും യു.എസ്. കോണ്‍ഗ്രസ് അംഗവുമായ റൊ ഖന്നയെ നിയമിച്ചു.2016 ലെ തിരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റനോട് അവസാന നിമിഷം വരെ പോരാടി പിന്‍വാങ്ങേണ്ടി വന്ന ബര്‍ണി 2020 ല്‍ ശക്തമായി തിരിച്ചു വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്. നാലു ഉപാദ്ധ്യക്ഷന്മാരിലാണ് ഒരാളാണ് റോ ഖന്ന.
ഖന്നയെ ബര്‍ണി സാന്റേഴ്‌സിന്റെ തട്ടകത്തില്‍ എത്തിച്ചതിലൂടെ അമേരിക്കന്‍ വോട്ടര്‍മാരില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഏഷ്യന്‍ ഇന്ത്യന്‍ വംശജയെ സ്വാധീനിക്കാനാകുമെന്നാണഅ പ്രതീക്ഷിക്കുന്നത്.ഡൊണാള്‍ഡ് ട്രമ്പിനെ ഇത്തവണ പരാജയപ്പെടുത്താന്‍ തനിക്കാകുമെന്നാണ് ബര്‍ണി പറയുന്നത്.
കാലിഫോര്‍ണിയായില്‍ റൊ ഖന്നക്ക് വലിയൊരു വോട്ടു ബാങ്കുണ്ട്. മെഡിക്കെയര്‍, സൗജന്യ പബ്ലിക്ക് കോളേജ് ട്യൂഷന്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് ബെര്‍ണി തിരഞ്ഞെടുപ്പു രംഗത്തു സജ്ജീവമായിരിക്കുന്നത്.
എഴുപത്തിയേഴ് വയസ്സു പ്രായമുള്ള ട്രമ്പിന് വലിയൊരു വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ബെര്‍ണിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഉപാദ്ധ്യക്ഷനായി തന്നെ നിയമിച്ചതില്‍ ്അഭിമാനിക്കുന്നുവെന്നു, തന്റെ പരാമാവധി കഴിവുകള്‍ ബെര്‍ണിയുടെ വിജയത്തിനായി ഉപയോഗിക്കുമെന്നും റൊ പറഞ്ഞു.