റിപ്പബ്ലിക് പരേ‍ഡ് കാണാനെത്തുന്നവര്‍ കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കുവാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍

കറുത്ത തൊപ്പി, ഷാള്‍ എന്നിവ ധരിച്ചെത്തിയവരോട് അത് ഒഴിവാക്കുവാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍

0

ദില്ലി: റിപ്പബ്ലിക് പരേഡിനിടെയുള്ള പ്രതിഷേധങ്ങള്‍ തടയാന്‍ നിയന്ത്രണങ്ങള്‍. പരേ‍ഡ് കാണാനെത്തുന്നവര്‍ കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. കറുത്ത തൊപ്പി, ഷാള്‍ എന്നിവ ധരിച്ചെത്തിയവരോട് അത് ഒഴിവാക്കുവാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍. കനത്ത സുരക്ഷയാണ് ദില്ലിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.സാധാരണ പരേഡ് കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്ന് നീങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്യാറുണ്ട് ആ സമയത്ത് പ്രതിഷേധങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ ഏ‌ര്‍പ്പെടുത്തിയിട്ടുണ്ട്.

You might also like

-