ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന.
പുൽവാമ സ്വദേശികളായ ഫൈസൽ നസീർ ഭട്ട്, ഇർഫാൻ മാലിക്ക് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് പേർ. ഇവരുടെ പക്കൽ നിന്നും എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
ശ്രീനഗർ | ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. പോലീസുകാരൻ കൊല്ലപ്പെട്ട ഭീകരാക്രമണ കേസിലെ പ്രതിയുൾപ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്. പുൽവാമയിലെ ദർഭഗം മേഖലയിലായിരുന്നു സംഭവം.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ എത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ പുലർച്ചെവരെ നീണ്ടു. പ്രദേശത്ത് ഇപ്പോഴും പരിശോധന തുടരുകയാണെന്നാണ് വിവരം.കൊല്ലപ്പെട്ടവരിൽ ഒരാൾ ലഷ്‌കർ ഇ ത്വയ്ബ ഭീകരനാണെന്ന് വ്യക്തമായിട്ടുണ്ട്. പുൽവാമ സ്വദേശിയായ ജുനൈദ് ഷീർഗോജ്രിയാണ് ലഷ്‌കർ ഇ ത്വായ്ബയുമായിൽ ചേർന്ന് പ്രവർത്തിക്കുന്നത്. ഇയാൾ നടത്തിയ ഭീകരാക്രമണത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥൻ വീരമൃത്യുവരിച്ചത്.
പുൽവാമ സ്വദേശികളായ ഫൈസൽ നസീർ ഭട്ട്, ഇർഫാൻ മാലിക്ക് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് പേർ. ഇവരുടെ പക്കൽ നിന്നും എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.ജമ്മു കശ്മീരിൽ ഇന്ത്യ പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം. അർണിയ സെക്ടറിലാണ് ഡ്രോൺ കണ്ടത്. അതിർത്തി രക്ഷ സേന വെടിവച്ചതോടെ ഡ്രോൺ പാക് മേഖലയിലേക്ക് തിരികെ പോയി. ആയുധക്കടത്തിന് വേണ്ടിയാവും ഡ്രോൺ അതിർത്തി കടന്നെത്തിയെന്നതാണ് സംശയം. നേരത്തെ സ്ഫോടക വസ്തുക്കൾ ടിഫിൻബോക്സിലാക്കി ഡ്രോണ് ഉപയോഗിച്ച് അതിർത്തി കടത്താനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. കുട്ടികൾ ഉപയോഗിക്കുന്ന മൂന്ന് ടിഫിൻ ബോക്സിലാക്കി ടൈം ബോംബുകൾ അതിർത്തി കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തകർത്തത്.