“അട്ടിമറിയില്ല “സെക്രട്ടേറിയേറ്റിലെ തീപിടുത്തം അസ്വാഭാവികതയില്ലെന്ന് വിദഗ്ധസംഘം

കേടായ ഫാനിൽ നിന്ന് തീ പടർന്നെന്ന നിഗമനത്തിൽ തന്നെയാണ് വിദഗ്ധ സമിതിയും. തീ പടർന്ന ഇടത്ത് അസ്വാഭാവികമായി ഒന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല.

0

തിരുവനന്തപുരം :സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ അസ്വാഭാവികതയില്ലെന്ന് വിദഗ്ധ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് പ്രോട്ടോകോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പൊലീസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. ഫാനിലെ ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. രണ്ടു വർഷം മുൻപ് മോക്ഡ്രിൽ നടന്ന മെയിൻബ്ലോക്കിൽ സുരക്ഷമാനദണ്ഡങ്ങളിലുള്ള നിർദേശങ്ങൾ നടപ്പായില്ലെന്ന വിമർശനവും അഗ്നിശമനസേനയ്ക്കുണ്ട്.ചൊവ്വാഴ്ചയുണ്ടായ തീപിടുത്തത്തിൽ അട്ടിമറി സാധ്യത ഉൾപ്പെടെയാണ് ദുരന്തനിവാരണ കമ്മീഷ്ണർ എ കൗശികൻെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്കേടായ ഫാനിൽ നിന്ന് തീ പടർന്നെന്ന നിഗമനത്തിൽ തന്നെയാണ് വിദഗ്ധ സമിതിയും. തീ പടർന്ന ഇടത്ത് അസ്വാഭാവികമായി ഒന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല. ഡൽഹി ഗസ്റ്റ് ഹൗസ് ബുക്കിംഗുമായി ബന്ധപ്പെട്ട അപേക്ഷകളാണ് കത്തി നശിച്ചതെന്നാണ് കണ്ടെത്തൽ.

പ്രോട്ടോകോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്നും വിദഗ്ധ സമിതി അംഗങ്ങൾ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. ഫോറൻസിക് പരിശോധന ഇന്നും നടത്തും. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഇരു വിഭാഗങ്ങളും ശ്രമിക്കുന്നത്.പ്രത്യേക അന്വേഷണ സംഘത്തലവൻ എസ് പി അജിത്ത് അന്വേഷണ വിശദാംശങ്ങൾ എഡിജിപി മനോജ് എബ്രഹാമിനെ ധരിപ്പിച്ചു. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സെക്രട്ടേറിയേറ്റിലെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.ഗു രുതരമായ തീപിടുത്തം അല്ല ഉണ്ടായതെണന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറഞ്ഞു. അതേസമയം വിദ്ഗധ സമിതി ഇന്ന് വീണ്ടും സെക്രട്ടറിലെത്തും. കൂടുതൽ പേരിൽ നിന്ന് പൊലീസും മൊഴിയെടുക്കു. ബിജെപി പ്രസിഡൻ് സെക്രട്ടറിയേറ‌റിന് ഉള്ളിൽ കടന്നത് എങ്ങനെയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കെ സുരേന്ദ്രനിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയും.

You might also like

-