ചരിത്രം തിരുത്തി രണ്ടാം പിണറായി മന്ത്രിസഭാ ! ലക്ഷ്യം ഇനിയും തുടർഭരണം
ബംഗാളിലെ തോൽവിയിൽ ഉൾകൊണ്ട പാഠങ്ങളാണ് സി പി ഐ എം നെ ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത് പശ്ചിമ ബംഗാളിൽ തുടർച്ചയായി പാർട്ടി ഭരിച്ചെങ്കിലും ഒടുവിൽ പിന്മുറക്കാരില്ലാതായ പാർട്ടി മമത ബാനർജി ക്ക് മുന്നിൽ മുട്ടുമടക്കി ഇപ്പോൾ നിയസഭയിൽ പ്രധാനിത്യം ഇല്ലാത്ത പാർട്ടിയായി മാറി ഈ സാഹചര്യം കേരളത്തിലും മുന്നിൽ കണ്ടാണ്
തിരുവനന്തപുരം :ഇടതു പക്ഷ രാഷ്രിയതിന് പുത്തൻ പ്രതീക്ഷകൾ ഇന്ത്യൻ ഒപ്പം അസ്‌ചര്യവും നൽകി രണ്ടാം പിണറായി സർക്കാരിലെ മന്ത്രി മാരുടെ കാര്യത്തിൽ തീരുമാനമായി മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ കേരള രാഷ്ട്രീയം ഇതുവരെ കണ്ട ചിത്രങ്ങളെല്ലാം പിണറായി സർക്കാർ തിരുത്തുന്നു . ബംഗാളിലെ തോൽവിയിൽ ഉൾകൊണ്ട പാഠങ്ങളാണ് സി പി ഐ എം നെ ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത് പശ്ചിമ ബംഗാളിൽ തുടർച്ചയായി പാർട്ടി ഭരിച്ചെങ്കിലും ഒടുവിൽ പിന്മുറക്കാരില്ലാതായ പാർട്ടി മമത ബാനർജി ക്ക് മുന്നിൽ മുട്ടുമടക്കി ഇപ്പോൾ നിയസഭയിൽ പ്രധാനിത്യം ഇല്ലാത്ത പാർട്ടിയായി മാറി ഈ സാഹചര്യം കേരളത്തിലും മുന്നിൽ കണ്ടാണ് . ഇടതുപാർട്ടികൾ മുതിർന്നവരും പ്രഗത്ഭരും ഉള്പടുന്ന ഒരു തലമുറയെ അപ്പാടെ മാറ്റി നിർത്തി പുതുമുഖങ്ങളെ അധികാരത്തിന്റെ ഇടനാഴികയിൽ അവരോധിക്കുന്നത്.ഇന്ത്യൻയിൽ മറ്റൊരു പാർട്ടിക്കും സ്വപനം കാണാൻ കഴിയാത്ത തീരുമാനം .വരെ വിചിത്രമെന്നു അംഗീകരിക്കാൻ കഴിയില്ലെന്ന് പൊതു വിമർശനം ഉയരുമ്പോഴും . പുതിയ തീരുമാനം കേരളത്തിൽ ഇനിയും വരുന്ന തുടര്ഭരണത്തെയാണ് മുന്നിൽ കാണുന്നത് .
എല്ലാ പ്രതീക്ഷകളും തെറ്റിച്ചു രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ചു. സി.പി.ഐ എം പാർലമെന്ററി പാർടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
മന്ത്രിമാരായി എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ ,പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു. സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും, പാർടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാർലമെന്ററി പാർടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു.യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു
വനിതാ മന്ത്രിമാരുടെ എണ്ണത്തിലെ വർധന. ആദ്യ പിണറായി മന്ത്രിസഭയില്‍ രണ്ട് വനിതാ മന്ത്രിമാരാണ് ഉണ്ടായിരുന്നതെങ്കിലും ഇത്തവണ 50 ശതമാനം കൂടി പ്രാതിനിധ്യം ഉയരും. പുതിയ ടീമും പുതിയ കാഴ്ചപ്പാടുകളുമാണ് പിണറായി വിജയന്‍റെ കണക്ക് കൂട്ടലുകള്‍. ആദ്യമായി മൂന്ന് വനിതാ മന്ത്രിമാര്‍ മന്ത്രിസഭയുടെ ഭാഗമാകുമ്പോള്‍ വനിതാ പ്രാതിനിധ്യം ഉയരും. കഴിഞ്ഞ തവണ കൈയടി നേടിയ കെകെ ശൈലജ പുറത്താകുന്നതിന്‍റെ പേരിലെ വിമര്‍ശനങ്ങളെക്കൂടി ഇങ്ങനെ മറികടക്കാം. മൂന്നില്‍ രണ്ട് പേര്‍ ആദ്യമായിട്ടാണ് നിയമസഭയിലേക്ക് എത്തുന്നത്. സിപിഎമ്മിലെ ആര്‍ ബിന്ദുവും സിപിഐയിലെ ചിഞ്ചുറാണിയും. നിയമസഭയില്‍ ആദ്യമെങ്കിലും തൃശൂര്‍ കോര്‍പറേഷനിലെ ആദ്യ വനിതാ മേയറായി കരുത്ത് കാട്ടിയതാണ് ആര്‍ ബിന്ദുവിന്‍റെ രാഷ്ട്രീയ ചരിത്രം. സിപിഐ ദേശീയ കൌണ്‍സില്‍ അംഗമാണ് ചിഞ്ചു റാണി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് എത്തി. സിപിഐയിലെ പിളര്‍പ്പിന് ശേഷം പാര്‍ട്ടിയുടെ സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയാണ് ചിഞ്ചു റാണിയെന്നതും ചരിത്രത്തിലെ ഏടാകും.