ഹിൻഡൻ ബർഗിന്റെ പുതിയ വെളിപ്പെടുത്തൽ സെബി ചെയർപേഴ്സൺ മാധവി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്റെ രഹസ്യ വിദേശ കമ്പനികളിൽ നിക്ഷേപം

സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപമുണ്ടായിരുന്നുവെന്നാണ് അദാനി ഗ്രൂപ്പിന്റെ രഹസ്യ വിദേശ കമ്പനികളിൽ (ഷെല്‍ കമ്പനികള്‍) നിക്ഷേപമുണ്ടെന്ന വിവരമാണ് ഹിൻഡൻബർഗ് പുറത്തുവിട്ടിരിക്കുന്നത്

0

ഡൽഹി |അദാനിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഹിൻഡൻ ബർഗിന്റെ പുതിയ വെളിപ്പെടുത്തൽ സെബി ചെയർപേഴ്സനും ആദാനിഗ്രൂപ് തമ്മിലുള്ളവഴിവിട്ട സാമ്പത്തിക ഇടപാടുകളാണ് ഇത്തവണ പുറത്തുവന്നിട്ടുള്ളത് . സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപമുണ്ടായിരുന്നുവെന്നാണ് അദാനി ഗ്രൂപ്പിന്റെ രഹസ്യ വിദേശ കമ്പനികളിൽ (ഷെല്‍ കമ്പനികള്‍) നിക്ഷേപമുണ്ടെന്ന വിവരമാണ് ഹിൻഡൻബർഗ് പുറത്തുവിട്ടിരിക്കുന്നത്. ഇതാണ് അദാനിക്കെതിരായ അന്വേഷണം വഴിമുട്ടാൻ കാരണമെന്നും ഹിൻഡൻബ‍​ർ​ഗ് ആരോപിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരം പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹിൻഡൻ ബർഗ് കണ്ടെത്തൽ. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്

അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞവർഷം പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയാണ് അന്വേഷണം നടത്തുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായില്ല എന്ന വിമർശനം നിലനിൽക്കെയാണ് ഹിൻഡൻബർഗിന്റെ പുതിയ ആരോപണം.വെളിപ്പെടുത്തൽ രാജ്യത്ത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു.ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പിനെതിരെ വൻ വെളിപ്പെടുത്തലുകളുമായി ഹിന്‍ഡന്‍ബര്‍ഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നത്. ഓഹരികള്‍ പെരുപ്പിച്ച് കാട്ടി അദാനി വന്‍ ലാഭം കൊയ്തുവെന്നും, അതു വഴി കൂടുതല്‍ വായ്പകള്‍ സംഘടിപ്പിക്കുന്നുവെന്നുമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസർച്ചിന്‍റെ റിപ്പോര്‍ട്ട് വരുന്നതിന് തലേന്ന് അദാനിയുടെ ആകെ ഓഹരി മൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നു. അദാനി ഗ്രൂപ്പ് ഓഹരി മൂല്യം ഉയർത്തി കാട്ടി തട്ടിപ്പ് നടത്തി എന്നാണ് റിപ്പോർട്ടിലെ ആരോപണം. ഒരു ദശാബ്ദക്കാലമായി ഓഹരി വിപണിയിൽ കൃത്രിമത്വം കാട്ടിയെന്നും മാത്രമല്ല, അക്കൗണ്ടിംഗ് തട്ടിപ്പുകളിലും ഈ കമ്പനി ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറഞ്ഞു. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു.ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട് കേന്ദ്രസർക്കാരിനും അദാനി ഗ്രൂപ്പിനും ഒരുപോലെ തിരിച്ചടിയാകും. ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമാണ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ എന്ന സെബി. സെബി ചെയർപേഴ്സൺ അദാനിയുടെ ഓഹരി തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ആരോപണം പ്രതിപക്ഷവും ഏറ്റെടുക്കും. ഹിൻഡൻബർഗിന്റെ റിപ്പോർട്ടുകളിൽ സമഗ്ര അന്വേഷണം വേണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നതിനാൽ വിഷയത്തിലെ സുപ്രീം കോടതി ഇടപെടലുകളും ഇനി പ്രധാനമാണ്.

You might also like

-