സംസ്ഥാനത്തെ സ്കുളുകളായിൽ ജൂൺ ഒന്നുമുതൽ ഓൺ ലൈൻ ക്‌ളാസ്സുകൾ, “സുവർണ അക്കാദമിക വര്ഷം “സി രവീന്ദ്ര നാഥ്

എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശന പരീക്ഷകൾ (KEAM) ജൂലായ് 16 രാവിലെയും ഉച്ചയ്ക്കുമായി നടത്തും.

0

തിരുവനതപുരം : സ്കൂളുകളിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ നിലയിലുള്ള പ്രവർത്തനം ആരംഭിക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കും.ഈ വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശന പരീക്ഷകൾ (KEAM) ജൂലായ് 16 രാവിലെയും ഉച്ചയ്ക്കുമായി നടത്തും. കീം പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ള കേരളത്തിന് പുറത്തുള്ള വിദ്യാർഥികൾക്കും കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾക്കും പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ ഒരവസരം കൂടി ജൂൺ മാസത്തിൽ നൽകും.

ജൂൺ 13, 14 തീയതികളിൽ മൂന്ന്, അഞ്ച് വർഷ എൽ.എൽ.ബി പരീക്ഷകൾ നടത്തും. ജൂൺ 21ന് എം.ബി.എ, ജൂലായ് നാലിന് എം.സി.എ പരീക്ഷകളും ഓൺലൈൻ മുഖേന നടത്തും. പോളിടെക്‌നിക്കിന് ശേഷം ലാറ്ററൽ എൻട്രി വഴിയുള്ള എൻജിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണത്തെ പ്രവേശനം.പോളി ടെക്‌നിക്ക് വിദ്യാർഥികൾക്ക് വീടിന് അടുത്തുള്ള പോളി ടെക്‌നിക്കുകളിൽ പരീക്ഷ എഴുതാനുള്ള അവസരം നൽകും. പോളി ടെക്‌നിക് കോളജുകളിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ജൂൺ ആദ്യ വാരം ആരംഭിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.അതേസമയം 2020-21 അക്കാദമിക് വർഷം ‘സുവർണ അക്കാദമിക വർഷ’മാകണം എന്നാണ് നാം ആഗ്രഹിച്ചിരുക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി ദിവാകരൻ പറഞ്ഞു

വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്

കൊച്ചുമക്കളെ, അധ്യാപക സുഹൃത്തുക്കളെ,

ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് 2020-21 അക്കാദമിക് വർഷം നമുക്ക് ആരംഭിക്കേണ്ടതുണ്ട്. 2020-21 ‘സുവർണ അക്കാദമിക വർഷ’മാകണം എന്നാണ് നാം ആഗ്രഹിച്ചിരുന്നത്.
എന്തെങ്കിലും പരിമിതികളുണ്ടെങ്കിൽ
അതിനെയെല്ലാം മറികടന്നു കൊണ്ട് ഈ ആഗ്രഹം സഫലമാക്കുവാൻ നമുക്ക്‌ കഴിയേണ്ടതുണ്ട്.
അതുകൊണ്ട് ജൂൺ 1 ന് തന്നെ അക്കാദമിക് പ്രവർത്തനങ്ങൾ ആരംഭിക്കണം. കുട്ടികൾക്ക് സ്ക്കൂളുകളിൽ നേരിട്ട് എത്തി പഠനം നടത്തുവാൻ കഴിയാത്ത സഹചര്യം ഉണ്ടായാൽ ജൂൺ 1 ന് തന്നെ ഓൺലൈൻ ക്ലാസ്സുകൾ എന്ന രീതിയിൽ നമുക്ക് പഠനം തുടങ്ങാം. 40 ലക്ഷം കുട്ടികളുടെ വീട്ടിലും പാഠഭാഗങ്ങൾ കൈറ്റ് വിക്ടേഴ്സ് ചാനലലിലൂടേയും ഓൺലൈനുമായും എത്തിക്കുവാനുള്ള വലിയ ശ്രമത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. ‘ഹൈടെക് വിദ്യാഭ്യാസം’ എന്നത് അർത്ഥപൂർണ്ണമാക്കുവാൻ കൂടി ഇതുവഴി കഴിയും.

സ്കൂളിൽ ഇരുന്ന് അധ്യാപകരും വീട്ടിലിരുന്ന് കുട്ടികളും ക്ലാസ് ശ്രദ്ധിക്കണം. തുടർന്ന് സോഷ്യൽ മീഡിയ ശ്രൃംഖലകളിലൂടെ കുട്ടികളുമായി സംവദിച്ച് സംശയങ്ങൾ തീർക്കണം. ഭാവനാസമ്പന്നരായ നമ്മുടെ അധ്യാപകർക്ക് ഈ സാദ്ധ്യത ഒരു
സർഗപ്രക്രിയയാക്കാൻ സാധിക്കുമെന്ന് കരുതുന്നു. അകന്നിരിക്കുമ്പോൾ തന്നെ ഹൃദ്യമായ പാഠാനുഭവങ്ങളിലൂടെ കുട്ടികളെ മാനസികമായി അടുത്തിരുത്തുവാൻ കഴിയും. കൊറോണാനന്തര അക്കാദമിക് വർഷം പുതിയ അധ്യയന – പഠന അനുഭവങ്ങളുടെ വർഷമാക്കാം. സാമൂഹിക നിയന്ത്രണങ്ങൾ മാറുന്നതനുസരിച്ച് വിദ്യാലയത്തിൽ സർഗാത്മകതയും സജീവതയും തിരിച്ചു കൊണ്ടുവരുവാൻ നമുക്ക് കൂട്ടായി ശ്രമിക്കാം. വിദ്യാലയങ്ങളുടെ സ്വാഭാവിക, സജീവ അന്തരീക്ഷത്തിൽ സർഗാനുഭവങ്ങളുടെ സുവർണ സാഹചര്യം സൃഷ്ടിക്കുക എന്നതു തന്നെയാണ് നമ്മുടെ മുഖ്യ ലക്ഷ്യം. അതുവരെ മാത്രമാണ് ഓൺലൈൻ പഠനം. വിദ്യാലയങ്ങളും അധ്യാപകരും ഈ പരിപാടിയുടെ വിജയത്തിനായി ഭാവനയോടെ ഒരുങ്ങുവാൻ അഭ്യർത്ഥിക്കുന്നു.
#പൊതുവിദ്യാഭ്യാസ_സംരക്ഷണയജ്ഞം

No photo description available.
You might also like

-