24 മണിക്കൂറിനിടെ സൗദിയിൽ പന്ത്രണ്ടുപേർ കോവിഡ് ബാധിച്ചു മരിച്ചു .
മരണപ്പെട്ടവരുടെ എണ്ണം 411 ആയി. ഗള്‍ഫ് രാജ്യങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാഷ്ട്രങ്ങളിലൊന്നായ സൗദിയിൽ ഒറ്റദിവസത്തിനിടെ 1931 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അബുദാബി : ഇരുപത്തിനാല് മണിക്കൂറിനിടെ സൗദിയിൽ പന്ത്രണ്ട് കോവിഡ്ബാധിച്ചു . ഇതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 411 ആയി. ഗള്‍ഫ് രാജ്യങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാഷ്ട്രങ്ങളിലൊന്നായ സൗദിയിൽ ഒറ്റദിവസത്തിനിടെ 1931 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 76,726 ആയി.ഓരോദിവസവും ആയിരക്കണക്കിന് ആളുകൾ രോഗമുക്തി നേടുന്നു എന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. കഴിഞ്ഞ ദിവസം 2782 പേർകൂടി രോഗമുക്തി നേടിയതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 48450 ആയി. മഹാമാരി ഇപ്പോഴും തുടരുന്നുണ്ട് വൈറസും ഉണ്ട് പക്ഷെ എങ്ങനെ നിയന്ത്രിക്കണം വൈറസ് വ്യാപനം എങ്ങനെ തടയണം എന്നതിനെക്കുറിച്ച് അറിവ് വന്നതിനാൽ സ്ഥിതി മുമ്പത്തെക്കാൾ മെച്ചമാണെന്നാണ് സൗദി ആരോഗ്യമന്ത്രാലയം വക്താവ് പറയുന്നത്. റാപ്പിഡ് ടെസ്റ്റ് അടക്കം ഊർജ്ജിതമാക്കിയും മികച്ച ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയും രോഗത്തെ പ്രതിരോധിക്കാൻ രാജ്യം പ്രാപ്തമാണെന്നും അറിയിച്ചിട്ടുണ്ട്.അതേസമയം ഇറാനിൽ 139,511 പേർക്ക് ഇതുവരെ കോവിഡ് സ്ഥികരിച്ചിട്ടുണ്ട്. മരണം 7,508 ആയി