ദേശീയപാത വനമാക്കി ,14 ലിന് ജനപ്രതിനിധികളുടെ സത്യഗ്രഹസമരം

തർക്ക പ്രദേശത്ത് റോഡ് നിർമ്മാണം അടിയന്തിരമായി തുടരാൻ ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നിർദേശം കൊടുത്തിരുന്നു . മൂന്ന് മാസകാലത്തോളം ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം വിവാദ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി."തർക്കം പരിഹരിച്ചു റോഡ് നിർമ്മാണം നടത്താൻ കോടതി ഉത്തരവിട്ടപ്പോൾ "തർക്കമില്ലാത്തിടത്ത് നിർമ്മാണം" നടത്താൻ ഉത്തരവിറക്കി ചീഫ് സെക്രട്ടറിയും സർക്കാരും ഇടുക്കിക്കാരെ വിഡ്ഢികളാക്കുകയായിരിന്നു

അടിമാലി | ദേശീയപാത 85 ൽ വാളറ മുതൽ മുതൽ നേര്യമംഗലം വരെ 14 .5 കീലോമീറ്റർ പ്രദേശം വനമാക്കി റോഡ് നിർമ്മാണം തടഞ്ഞ സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഈ മാസം 14 നു ഇടുക്കിജില്ലയിലെ ജനപ്രതിനിധികലും ബഹുജനങ്ങളും സത്യഗ്രഹ സമരം നടത്തുമെന്ന് നാഷണൽ ഹൈവേ സംരക്ഷണ സമിതി അറിയിച്ചു.നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 . 5 കീലോമീറ്റർ ദൂരത്തിലുള്ള പ്രദേശം വനം ആണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിനെത്തുടർന്ന്, 2025 ജൂലൈ മാസം പതിനൊന്നാം തീയതി മുതൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ദേശീയപാത 85ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടയപ്പെട്ടിരിക്കുകയാണ്.
സർക്കാർ രേഖകളിൽ ഈ ഭാഗം നൂറടി വീതിയിൽ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള റവന്യൂ ഭൂമിയാണെന്നാണ്.
എന്നാൽ അഡീഷണൽ ചീഫ് സെക്രട്ടറി വനമാണെന്ന് തെറ്റായ സത്യവാങ്മൂലം കൊടുത്തതിന്റെ ഫലമായി ഹൈക്കോടതി റോഡ് നിർമ്മാണം താൽക്കാലികമായി തടഞ്ഞു . ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി അഡ്വക്കേറ്റ് ജനറൽ സത്യവാങ്മൂലം തിരുത്തി നൽകുകയും വിശദമായ വാദം കേട്ടതിനു ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ചീഫ് സെക്രട്ടറിയെ മുതലപ്പെടുത്തി 2025 ഒക്ടോബർ 24ന് ഉത്തരവിറക്കി .
എന്നാൽ ചീഫ് സെക്രട്ടറി ഒരു നടപടിയും സ്വീകരിക്കാതെ നിർമ്മാണ തടസ്സം നീട്ടിക്കൊണ്ടു പോവുകയാണ്. ഇതിനിടയിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ രണ്ട് തഹസിൽദാർമാർ ഉൾപ്പെടെ മൂന്ന് ആംഗ വിദഗ്ധ സമിതി വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകുകയും ജില്ലാ കളക്ടർ പരിശോധന നടത്തിയ ശേഷം റവന്യൂ സെക്രട്ടറി വഴി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഈ റിപ്പോർട്ടും കുറിയിട്ടു മടക്കി അയക്കുകയും .റോഡ് നിർമ്മാണം ആരംഭിക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാതേ ചീഫ് സെക്രട്ടറി കെടുകാര്യസ്ഥത ഉണ്ടാക്കുകയാണ് ചെയ്തത് . തർക്ക പ്രദേശത്ത് റോഡ് നിർമ്മാണം അടിയന്തിരമായി തുടരാൻ ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നിർദേശം കൊടുത്തിരുന്നു . മൂന്ന് മാസകാലത്തോളം ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം വിവാദ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.”തർക്കം പരിഹരിച്ചു റോഡ് നിർമ്മാണം നടത്താൻ കോടതി ഉത്തരവിട്ടപ്പോൾ “തർക്കമില്ലാത്തിടത്ത് നിർമ്മാണം” നടത്താൻ ഉത്തരവിറക്കി ചീഫ് സെക്രട്ടറിയും സർക്കാരും ഇടുക്കിക്കാരെ വിഡ്ഢികളാക്കുകയായിരിന്നു . സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഈ മാസം 14 ന് അടിമാലിയിൽ ജനപ്രതിനിധികൾ സത്യാഗ്രഹ സമരം നടത്താൻ തിരിമാനിച്ചിട്ടുള്ളതെന്ന് ഹൈവേ സംരക്ഷണസമിതി വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

ഇടുക്കി എം പി ശ്രീ ഡീൻ കുര്യാക്കോസ്, എംഎൽഎമാർ, ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, മത നേതാക്കൾ , സാമുദായിക സാംസ്കാരിക സംഘടനകൾ, ട്രേഡ് യൂണിയനുകൾ, തുടങ്ങി ആയിരക്കണക്കിന് ബഹുജനങ്ങൾ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം 2026 ഫെബ്രുവരി 14 തീയതി രാവിലെ 11 ന് ആരംഭിച്ച്‌ രാത്രി 7 മണിവരെ അടിമാലി ടൗണിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. സർക്കാരിന്റെ നിഷേധാത്മക സമീപനത്തിന് മാറ്റമുണ്ടായി സത്യാഗ്രഹ സമരത്തിനു ശേഷവും നേര്യമംഗലം മുതൽ വളരെ വരെയുള്ള ഭാഗത്ത് മറ്റു ഭാഗങ്ങളിൽ ഉള്ള വീതിയിൽ റോഡ് നിർമ്മാണം പുനരാരംഭിക്കാത്ത പക്ഷം ജില്ലാ സ്ഥാപിക്കു വിധം സമരപരിപാടികൾക്ക് രൂപം കൊടുക്കുമെന്ന് ദേശീയപാത സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി. വാർത്ത സമ്മേളനത്തിൽ ഹൈവേ സംരക്ഷണ സമിതി നേതാക്കളായ പിഎം ബേബി (ചെയർമാൻ) കെ കെ രാജൻ സൈനുദ്ദീൻ അഡ്വക്കേറ്റ് ആൽഫിൻ ജോയ് തുടങ്ങിയവർ സംസാരിച്ചു.

You might also like

-