സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കൊല്ലം കൊട്ടാരക്കരയില്‍ ചികിത്സയിലായിരുന്ന സ്മാബീവി 70 മരിച്ചു
ഈ മാസം 20 നാണ് അസ്മാബീവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകവെയാണ് മരണം.
കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കൊല്ലം കൊട്ടാരക്കരയില്‍ ചികിത്സയിലായിരുന്ന അസ്മാബീവിയാണ് മരിച്ചത്. 70 വയസായിരുന്നു. ഈ മാസം 20 നാണ് അസ്മാബീവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകവെയാണ് മരണം.
അതേസമയം കൊറോണ ബാധിച്ച് മഹാരാഷ്ട്രയില്‍ ഒരു മലയാളി കൂടി മരിച്ചു. വയനാട് സ്വദേശിയായ യുവാവാണ് ഇന്ന് പൂനെയില്‍ മരിച്ചത്. കണിയാരം പാലാക്കുളി പാലാകുളി തോമ്പ്രാ കുടി ബാലസുബ്രഹ്മണ്യന്റെ മകന്‍ പ്രസാദാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സംസ്‌കാരം മുംബൈയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.