സോളാര്‍ തട്ടിപ്പ് കേസിൽ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, മണിമോന്‍ എന്നിവര്‍ക്ക് അറസ്റ്റ് വാറണ്ട്
പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദില്‍ നിന്ന് 42, 70,000 രൂപ തട്ടിയ കേസിലാണ് വിധി പറയുന്നത് മാറ്റിയത്
കോഴിക്കോട്: സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ തട്ടിപ്പ് നടത്തിയ കേസിന്റെ വിധി പറയല്‍ ഈ മാസം 25ലേക്ക് മാറ്റി. പ്രതികളായ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, മണിമോന്‍ എന്നിവര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോഴിക്കോട് മുന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പറയല്‍ മാറ്റിയത്.പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദില്‍ നിന്ന് 42, 70,000 രൂപ തട്ടിയ കേസിലാണ് വിധി പറയുന്നത് മാറ്റിയത്. 2012ലാണ് കേസിനാസ്പദമായ സംഭവം. പ്രതികളായ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍, മണിമോന്‍ എന്നിവരുടെ ജാമ്യം കോഴിക്കോട് മുന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് രണ്ടാം ക്ലാസ് കോടതി റദ്ദാക്കി. പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
സരിതയ്ക്ക് നാഡീക്ഷയത്തിന് കീമോ തെറാപ്പി നടത്തുകയാണെന്നും ബിജു ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. മൂന്ന് പ്രതികളും തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകുന്നില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അബ്ദുല്‍ മജീദിന്റെ വീട്ടിലും കമ്പനിയിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. 2016ലാണ് കേസില്‍ വിചാരണ തുടങ്ങിയത്.
ടീം സോളാറിന്റെ പരസ്യം കണ്ട് കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദ് ഫോണില്‍ ബന്ധപ്പെട്ടത്. ഡോ. ആര്‍ ബി നായര്‍, ലക്ഷ്മി നായര്‍ എന്നീ പേരുകളിലാണ് സരിതയും ബിജുവും അബ്ദുല്‍ മജീദിന് മുന്നിലെത്തുന്നത്. മജീദിന്റെ വീട്ടിലും അസോസിയേറ്റ്‌സ് സ്റ്റീല്‍സ് എന്ന സ്ഥാപനത്തിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞാണ് പണം തട്ടിച്ചത്. കൂടാതെ നാല് ജി്ല്ലകളില്‍കൂടി സോളാര്‍ പദ്ധതി നടത്താന്‍ സരിതയും ബിജുവും ശ്രമം വാഗ്ദാനം ചെയ്തു. പാലക്കാട് കാറ്റാടി സ്ഥാപിക്കാന്‍ സഹായം വാഗ്ദാനവും നടത്തി.