ശാന്തൻപാറ ഫാം ഹൗസ് ഇരട്ടക്കൊലപാതകം പ്രതികളെ കേരളത്തിൽ എത്തിച്ചു
ജോഷിന്റെ ഇളയ മകൾ ജൊവാനയെ വിഷം കൊടുത്ത് കൊല പെടുത്തിയ കേസിൽ മുംബൈ പൻവേൽ ജയിലിൽ റിമാൻഡിൽ ആയിരുന്ന പ്രതികളെ തിങ്കളാഴ്ച രാവിലെ ഏട്ട് മണിയോടുകൂടിയാണ് ശാന്തൻപാറയിൽ എത്തിച്ചത്
ജോജി ജോൺ
രാജാക്കാട് :ശാന്തൻപാറ പുത്തടിയിലെ ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷി (31) നെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും ശാന്തൻപാറ മഷ്റൂംഹട്ട്ഫാം ഹൗസ് മാനേജരുമായ ഇരിങ്ങാലക്കുട സ്വദേശി വസീം (32) രണ്ടാം പ്രതിയും റിജോഷിന്റെ ഭാര്യയുമായ ലിജി കുര്യൻ (29) എന്നിവരെ തെളിവെടുപ്പിന് കേരളത്തിൽ എത്തിച്ചു. നെടുംകണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഈ മാസം പതിമൂന്നാം തിയ്യതിവരെ പോലിസ് കസ്റ്റഡിയിൽ വിട്ടു.അടുത്ത ദിവസം ഫാം ഹൗസിൽ എത്തിച്ചു തെളിവ് എടുപ്പ് നടത്തുമെന്ന് ശാന്തൻപാറ പോലിസ് അറിയിച്ചു
റിജോഷിന്റെ ഇളയ മകൾ ജൊവാനയെ വിഷം കൊടുത്ത് കൊല പെടുത്തിയ കേസിൽ മുംബൈ പൻവേൽ ജയിലിൽ റിമാൻഡിൽ ആയിരുന്ന പ്രതികളെ തിങ്കളാഴ്ച രാവിലെ ഏട്ട് മണിയോടുകൂടിയാണ് ശാന്തൻപാറയിൽ എത്തിച്ചത് . രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വൈദ്യ പരിശോധന നടത്തിയതിനു ശേഷമാണ് ഇരുവരെയും നെടുംങ്കണ്ടം കോടതിയിൽ ഹാജരാക്കിയത്. കോടതി ഇരുവരെയും നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ബുധനാഴ്ച്ച തെളിവെടുപ്പിനു ശാന്തൻപാറ പുത്തടിയിൽ എത്തിക്കും . ശാന്തൻപാറ സി.ഐ .ടി .ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് മുംബൈയിലെത്തി.നടപടികൾ പൂർത്തിയാക്കി പ്രതികളെ കേരളത്തിൽ എത്തിച്ചത്. സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് വൻ പോലീസ് സന്നാഹ മാണ് കോടതി പരിസരത്ത് ഏർപ്പെടുത്തിരുന്നത്
ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തിനൊപ്പം മുംബൈയിലെത്തി ഇളയ മകൾ ജൊവാന(2) യെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ മുംബൈയിലെ ജയിലിൽ കഴിയുന്ന ഇരുവരെയും തെളിവെടുപ്പിനു വിട്ടുകിട്ടുന്നതിനായി കേരളത്തിൽ നിന്നുള്ള അന്വേഷണസംഘം കോടതിയിൽ പ്രൊഡക്ഷൻ വാറണ്ടിന് അപേക്ഷ സമർപ്പിച്ചത് ഡിസംബർ മൂന്നിന് ആയിരുന്നു.അന്വേഷണ സംഘം മുംബൈയിൽ ഇവർ കഴിയുന്ന ജയിലിൽ എത്തി ഇരുവരുടെയും അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. വസിമിന്റെ ആരോഗ്യ നില തൃപ്തികര മല്ലാത്തതാണ് തെളിവെടുപ്പിന് പ്രതികളെ നാട്ടിൽ എത്തിക്കാൻ വൈകിയതിന് കാരണം.
വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ ജൊവാനയെയും,വിഷം കഴിച്ച് അവശനിലയിൽ ലിജിയെയും സുഹൃത്ത് വസീമിനെയും നവംബർ 9 ന് മുംബൈയിൽ ഇവർ താമസിച്ചിരുന്ന ലോഡ്ജിലെ ജീവനക്കാർ കണ്ടെത്തുകയായിരുന്നു. പോലീസ് കസ്റ്റഡിയിൽ ജെ. ജെ ആശുപത്രിയിലേക്ക് മാറ്റിയ ഇരുവരുടെയും അറസ്റ്റ് മഹാരാഷ്ട്രയിലെയും, കേരളത്തിലെയും പോലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന്റെ തെളിവെടുപ്പിനും, ചോദ്യം ചെയ്യലിനുമായാണ് ഇവരെ കേരളത്തിൽ എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 31-നാണ് നാടിനെ നടുക്കിയ സംഭവം സംഭവം പുറത്തറിയുന്നത്.റിജോഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം പുരോഗമിക്കുമ്പോൾ നവംമ്പർ 4 മുതൽ ,വസീമിനെയും ലിജിയെയും മകൾ ജൊവാനയെയും കാണാതാവുകയായിരുന്നു. തുടർന്ന് ഫാമിലെ കൃഷിയിടത്തിൽ നിന്ന് റിജോഷിന്റെ പാതി കത്തിയ മൃതദേഹം കുഴിച്ചിട്ട നിലയിൽ പോലിസ് പുറത്തെടുത്തു. ഒളിവിൽ പോയ വസീമിനെയും ലിജിയെയും വിഷം കഴിച്ച നിലയിലും റിജോഷിന്റെ രണ്ടര വയസ്സുള്ള മകൾ ജൊവാനയെ മരിച്ച നിലയിലും മുംബൈ പനവേലിലെ ഹോട്ടൽ മുറിയിൽ കണ്ടെത്തി. ജൊവാനയെ കൊലപ്പെടുത്തിയ കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്ത് മുംബൈയിലെ ജയിലിൽ റിമാൻഡ് ചെയ്തി രിക്കുകയായിരുന്നു.