ഉത്തർപ്രദേശിൽ തൊഴിലാളികളെ കൂട്ടമായി ഇരുത്തി സാനിട്ടൈസർ സ്‌പ്രെ ചെയ്ത നടപടി തെറ്റെന്ന് ആരോഗ്യമന്ത്രാലയം
ഉത്തര്‍ പ്രദേശിലെ ബെറേലി ജില്ലയിലാണ് സുരക്ഷാവസ്ത്രങ്ങളണിഞ്ഞ ചിലര്‍ റോഡില്‍ ഇരിക്കുന്നവരുടെ മേല്‍ അണുനാശിനി തളിക്കുന്നത്
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള രാജ്യവ്യാപകമായ ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്വന്തം നാട്ടിലെത്തിയ ഒരു കൂട്ടം തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി തളിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ . ഉത്തര്‍ പ്രദേശിലെ ബെറേലി ജില്ലയിലാണ് സുരക്ഷാവസ്ത്രങ്ങളണിഞ്ഞ ചിലര്‍ റോഡില്‍ ഇരിക്കുന്നവരുടെ മേല്‍ അണുനാശിനി തളിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ മേലാണ് അണുനാശിനി തളിക്കുന്നത്. നിങ്ങളുടെ കണ്ണുകള്‍ അടയ്ക്കുക, കുട്ടികളുടെ കണ്ണുകളും പൊത്തിപ്പിടിക്കുക എന്ന് ഒരാള്‍ പറയുന്നത് കേള്‍ക്കാം. പോലീസുകാര്‍ അടക്കം സംഭവത്തിന് സാക്ഷികളായിരുന്നു.
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കുടിയേറ്റ തൊഴിലാളികളെ കൂട്ടമായി സാനിറൈറ്റ്സ് ചെയ്‍ത നടപടി തെറ്റെന്ന് ആരോഗ്യമന്ത്രാലയം. ഇത്തരത്തില്‍ ആളുകളെ സാനിറ്റൈസേഷന്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളെ സാനിറ്റൈസ് ചെയ്‍ത നടപടി വിവാദമായതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രതികരണം.