സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ സംഘപരിവാര്‍ ആക്രമണം;

തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റ് ഇളകിയി. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറാണെന്നും അവര്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു

0

തിരുവനന്തപുരം :സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയാണ് സംഭവം. രണ്ട് കാറുകൾ തീയിട്ടു നശിപ്പിച്ച അക്രമി സംഘം ആശ്രമത്തിനു മുന്നില്‍ റീത്ത് വെച്ചാണ് മടങ്ങിയത്. ആശ്രമത്തിലെ ഒരു ബൈക്കും കത്തി നശിച്ചിട്ടുണ്ട്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റ് ഇളകിയി. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറാണെന്നും അവര്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു.

പന്തളം രാജകുടുംബത്തിനും ബിജെപിക്കും രാഹുല്‍ ഈശ്വറിനും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മറാനാകില്ല. നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാം. ഭയപ്പെടുന്നില്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.അ​ക്ര​മി​ക​ൾ വാ​ഹ​ന​ത്തി​ലാ​ണ് എ​ത്തി​യ​തെ​ന്നു ക​രു​തു​ന്നു. തീ​യി​ട്ട​തി​നു ശേ​ഷം അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു. തീ ​പ​ട​രു​ന്ന​തു ​ക​ണ്ടാ​ണ് സ​ന്ദീ​പാ​ന​ന്ദ ഗി​രി​യും ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളും ഇ​റ​ങ്ങി​ വ​ന്ന​ത്. ഇ​തോ​ടെ ഫ​യ​ർ​ഫോ​ഴ്സി​ലും പോ​ലീ​സി​ലും വി​വ​രം അ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്കെതിരെ സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു

 

You might also like

-