സ്വവര്‍ഗ വിവാഹം പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണ്. സുപ്രിം കോടതിയിൽ കേന്ദ്രം

"'വിവാഹം എന്ന സങ്കൽപ്പം തന്നെ അനിവാര്യമായും എതിർലിംഗത്തിലുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ളതാണ്. ഈ നിർവ്വചനം സാമൂഹികമായും സാംസ്കാരികമായും നിയമപരമായും വിവാഹത്തെക്കുറിച്ചുള്ള ആശയത്തിലും സങ്കൽപ്പത്തിലും വേരൂന്നിയതാണ്. ജുഡീഷ്യൽ വ്യാഖ്യാനത്താൽ അതിനെ ശല്യപ്പെടുത്തുകയോ ലയിപ്പിക്കുകയോ ചെയ്യരുത്,'"

0

ഡൽഹി| സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ത്ത് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. സ്വവര്‍ഗ വിവാഹം പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണ്. പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിം​ഗത്തിലുളളവർ ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതും കുടുംബവുമായി താരതമ്യം ചെയ്യാനാകില്ലെന്നും സ്വവർ​ഗ വിവാഹ​ത്തിന് അം​ഗീകാരം തേടിയുളള ഹർജിയെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞു.

“‘വിവാഹം എന്ന സങ്കൽപ്പം തന്നെ അനിവാര്യമായും എതിർലിംഗത്തിലുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ളതാണ്. ഈ നിർവ്വചനം സാമൂഹികമായും സാംസ്കാരികമായും നിയമപരമായും വിവാഹത്തെക്കുറിച്ചുള്ള ആശയത്തിലും സങ്കൽപ്പത്തിലും വേരൂന്നിയതാണ്. ജുഡീഷ്യൽ വ്യാഖ്യാനത്താൽ അതിനെ ശല്യപ്പെടുത്തുകയോ ലയിപ്പിക്കുകയോ ചെയ്യരുത്,'” കേന്ദ്രം പറഞ്ഞു.സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഫെബ്രുവരി 15നകം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിന് പുറമെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുളള എല്ലാ കേസുകളും സുപ്രീം കോടതി നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. കേരളം, ഗുജറാത്ത്, ഡല്‍ഹി ഹൈക്കോടതികളിൽ നിന്നുളള ഹർജികളാണ് സുപ്രീം കോടതി ഏറ്റെടുത്തത്. സ്വവര്‍ഗ വിവാഹത്തെ സ്‌പെഷ്യല്‍ മാരേജ് ആക്ടില്‍ ഉള്‍പ്പെടുത്തി നിയമ വിധേയമാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനും എല്‍ജിബിടിക്യൂഐ വിവാഹത്തിന് അര്‍ഹമായ എല്ലാ ആനുകുല്യങ്ങളും അനുവദിക്കുന്നതിനുമുള്ള സ്വകാര്യ ബില്‍ എന്‍സിപി എംപി സുപ്രിയ സുലേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് ഭേദഗതി ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന ബില്ലില്‍ രണ്ട് പേരും പുരുഷന്മാരാണെങ്കില്‍ വിവാഹപ്രായം 21 വയസും രണ്ടുപേരും സ്ത്രീകളാണെങ്കില്‍ 18 ഉം വയസായി നിജപ്പെടുത്താനും നിര്‍ദ്ദേശിച്ചിരുന്നു. ഒപ്പം പങ്കാളികളെ ഭര്‍ത്താവ്, ഭാര്യ എന്ന് വിശേഷിപ്പിക്കുന്നതിന് പകരം ‘ഇണ’ എന്ന പദം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

You might also like

-