സഭ തർക്കത്തിൽ ഇടപെട്ടു സർക്കാർ ,ഇരുവിഭാഗവുമായുള്ള ചർച്ച 10 ന്

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 10ന് തിരുവനന്തപുരത്താണ് ചർച്ച

0

തിരുവനന്തപുരം : ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഇരുവിഭാഗത്തെയും ചർച്ചക്ക് വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 10ന് തിരുവനന്തപുരത്താണ് ചർച്ച. ഇതിനിടെ ആരാധന സ്വതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പുത്തന്‍കുരിശില്‍ യാക്കോബായ സഭയുടെ ഉപവാസ സത്യാഗ്രഹം ആരംഭിച്ചു.

സുപ്രിം കോടതി വിധി നടപ്പാക്കണം ഡോ : ജോൺസ് എബ്രഹാം (ഓർത്തഡോൿസ് സഭ വക്താവ്)

” സർക്കാർ ചർച്ചക്ക് വിളിച്ചിട്ടുണ്ടെന്നും യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം ഇതുവരെ എടുത്തട്ടില്ലന്നും . ഓർത്തോഡോസ് സഭ വക്താവ് ഡോ: ഫാദർ ജോൺസ് എബ്രഹാം പറഞ്ഞു . ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ട ഓർത്തഡോൿസ് സഭ പരമാധ്യക്ഷൻ ബെസേലിയോസ് മാർത്തോമാ പൗലോസ് ദിതിൻ ബാവ
മുന്ന് ദിവസത്തെ ധ്യാനത്തിലായതിനാൽ ഇപ്പോൾ ഇക്കാര്യത്തിൽ
അഭിപ്രായം പറയാനാകില്ലന്നും ബാവയുമായി കുടി ആലോചിച്ചേ അന്തിമതീരുമാനം പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതിയുടെ പശ്ചതലത്തിലുള്ള ചർച്ചക്കെ ഇനി പ്രസക്തിയുള്ളൂ . സുപ്രീകോടതിയുടെ വിധി നടപ്പാക്കികിട്ടണമെന്നാണ് സഭയുടെ ആവശ്യം സുപ്രിംകോടതി വിധി നടപ്പാക്കി തരണമെന്ന സഭ വിശാസികളുടെ ആവശ്യം സർക്കാർ നിരകരിക്കുകയോ താമസം വരുത്തുകയോ ആണ്  ചെയ്തുകൊണ്ടിരിക്കുന്നത് .

നിരവതിവർഷം പ്രാദേശിക കോടതികൾ മുതൽ രാജ്യത്തെ പരമോന്നത കോടതിവരെ വളരെ ഇഴ കീറി പരിശോധിച്ചുകൊണ്ടുള്ള ന്യായ വിധിയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത് ഇരുകൂട്ടർക്കും പറയാനുള്ളത് പറയുകയും തെളിവുകൾ നൽകാനുള്ളത് സുപ്രിം കോടതിയുടെ മുന്പാകെ സമർപ്പിക്കപെടുകയും ചെയ്തട്ടുണ്ട് ഇതെല്ലാം പരിശോധിച്ചതാണ് പരമോന്നത കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളത് .ഈ വിധി നടപ്പാക്കി തരണമെന്നാണ് സഭയുടെ ആവശ്യം .മറുഭാഗം വിശ്വാസികളുടെ എണ്ണം പറഞ്ഞു ആളുകളെ തെറ്റ് ധരിപ്പിക്കയാണ് ചെയ്യുന്നത്. ഒരു വിശ്വസികളോടും പള്ളികളിലെ ആരാധനകളിൽ പങ്കെടുക്കേണ്ടെന്ന് സഭാപറഞ്ഞിട്ടില്ല . എന്നാൽ 1934 ലെ മലങ്കര സഭയുടെ ഭരണഘടനാ അംഗീകരിക്കുന്ന ഏതൊരാൾക്കും . പള്ളിയിലെ ആരാധനയ്ക്ക് സ്വതന്ത്ര്യമുണ്ട് . വിശ്വസികൾക്ക് തുടരാമെന്നും ഫാദർ : ജോൺസ് കൂട്ടിച്ചേർത്തു

You might also like

-