ശബരിമല സ്വര്‍ണ്ണക്കൊള്ള ദേവസ്വം സെക്രട്ടറി എസ് ജയശ്രീ ഇ ഡി നോട്ടീസ് ,മുൻകൂർ ജാമ്യം നിക്ഷേധിച്ച് കോടതി
ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല. മുൻകൂർ ജാമ്യം നൽകാൻ കഴിയില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
തിരുവനന്തപുരം| ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്ക് കൂടി നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ, സ്വര്‍ണക്കൊള്ളയിലെ ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കാണ് ഇ ഡി നോട്ടീസ് അയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം അടങ്ങിയ കവര്‍ ബെല്ലാരിയിരെ ജ്വല്ലറി ഉടമ ഗോവര്‍ധന് നല്‍കിയത് കല്‍പേഷായിരുന്നു. മിനുട്‌സില്‍ തിരുത്തല്‍ നടത്തിയെന്നായിരുന്നു ജയശ്രീക്കെതിരായ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം നടന്‍ ജയറാമിനും ഇ ഡി നോട്ടീസ് അയച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഇ ഡി നോട്ടീസ് അയച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുകയാണ് ഇ ഡി ലക്ഷ്യം.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല. മുൻകൂർ ജാമ്യം നൽകാൻ കഴിയില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് നീട്ടി നൽകി സുപ്രീംകോടതി. ശബരിമലയിലെ മൊത്തം സ്വർണം കൊള്ളയടിച്ചല്ലോ എന്ന് കോടതിയുടെ വക്കാൽ പരാമർശവും നടത്തി. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സുപ്രീംകോടതിൽ എസ്ഐടി സത്യവാങ്മൂലം ഫയൽ ചെയ്‌തിരുന്നു.
18 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വീണ്ടും ഹാജരാകണം എന്നും കോടതി നിർദേശിച്ചു. ചികിത്സയ്ക്ക് എംയിസിൽ സജ്ജീകരണം നൽകാം. കേരളത്തിൽ എംയിസ് ഉണ്ടോ എന്ന് കോടതി അന്വേഷിച്ചു. ഇല്ലെങ്കിൽ മറ്റ് ആശുപത്രികളിയിൽ സൗകര്യം നൽകാം എന്നും കോടതി അറിയിച്ചു. ആവശ്യമെങ്കില്‍ ജയിലില്‍ ചികില്‍സയ്ക്ക് സൗകര്യമൊരുക്കാന്‍ നിര്‍ദേശിക്കാമെന്ന് സുപ്രീം കോടതി വാദത്തിനിടെ പറഞ്ഞു. അടുത്ത് കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ സെക്രട്ടറി എന്ന നിലയിൽ നടപ്പാക്കുക മാത്രമാണ് ചെയ്തത് എന്നാണ് ജയശ്രീ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതിനിടെ ഇടനിലക്കാരൻ കൽപേഷ്, എസ് ജയശ്രീ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ. ഡി നോട്ടീസ് അയച്ചു.