കോവിഡ് 19 ലോക് ഡൌൺ ശബരിമല ഉത്സവം മാറ്റി വച്ചു
28ന് വൈകുന്നേരമാണ് ഉത്സവത്തിനായി പത്ത് ദിവസത്തേക്ക് നട തുറക്കാന്‍ തീരുമാനിച്ചിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഉത്സവങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നിറുത്തി വെയ്ക്കാനും ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു.
പത്തനംതിട്ട: പത്തനംതിട്ടയിലുള്‍പ്പെടെ ലോക്ക് ഡൗണ്‍ വരുന്ന സാഹചര്യത്തില്‍ ശബരിമല ഉത്സവം മാറ്റിവെച്ചു. ഈ മാസം 29 മുതല്‍ ഏപ്രില്‍ 7 വരെയാണ് ഉത്സവം നടത്താന്‍ നിശ്ചിയിച്ചിരുന്നത്. പ്രസ്തുത സാഹചര്യത്തില്‍ ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഉല്‍സവത്തിനായി തുറക്കുകയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു അറിയിച്ചു
28ന് വൈകുന്നേരമാണ് ഉത്സവത്തിനായി പത്ത് ദിവസത്തേക്ക് നട തുറക്കാന്‍ തീരുമാനിച്ചിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഉത്സവങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നിറുത്തി വെയ്ക്കാനും ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു.
കൊറോണ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ആകെ ലോക് ഡൗണ്‍ വരുന്ന പശ്ചാത്തലം കണക്കിലെടുത്താണ് ശബരിമല ക്ഷേത്രനട ഉത്സവത്തിനായി തുറക്കേണ്ടതില്ല എന്നതുള്‍പ്പെടെയുള്ള തീരുമാനം ബോര്‍ഡ് കൈക്കൊണ്ടത്.