ശബരിമല കേസ് നാളെ സുപ്രിം കോടതിയിൽ വാദം ആരംഭിക്കും

മൊത്തം 10 ദിവസമേ വാദം അനുവദിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു

0

ഡൽഹി :ശബരിമല കേസില്‍ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും. വിഷയങ്ങള്‍ വിശാലബെഞ്ചിന് വിട്ടതിന്റ സാധുത 9 അംഗ ബെഞ്ച് ആദ്യംപരിഗണിക്കും. നാളെ മുതല്‍ വാദം കേള്‍ക്കും. ഇതിനുശേഷമേ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കൂ.പരിശോധിക്കേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കാൻ കോടതി നിർദേശപ്രകാരം കഴിഞ്ഞ 17ന് അഭിഭാഷകർ യോഗം ചേർന്നിരുന്നു. എന്നാൽ, അഭിപ്രായ ഐക്യം സാധ്യമായില്ല. ലഭിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ചതു മുതിർന്ന അഭിഭാഷകൻ വി.ഗിരി കോടതിക്കു കൈമാറിയിരുന്നു. പരിശോധനാ വിഷയങ്ങളിൽ തീരുമാനമായാൽ അത് കോടതിയുടെ ഉത്തരവായി നൽകും. അതിനുശേഷമാവും വാദം. മൊത്തം 10 ദിവസമേ വാദം അനുവദിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടർച്ചയായി വാദം കേൾക്കുമെന്നും പറഞ്ഞു

You might also like

-