ബാബരി ദിനത്തിൽ ശബരിമലയിൽ 1100 പൊലീസുകാരെ കൂടതൽ വിന്യസിക്കും
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. സന്നിധാനത്ത് മാത്രം ഒരു എസ്.പിയുടെ കീഴിൽ 1100 പൊലീസ്കാർക്കാണ് സുരക്ഷാ ചുമതല. ഇതിന് പുറമെ കേന്ദ്രസേനയെയും വിന്യസിക്കും
പത്തനംതിട്ട : ബാബരി മസ്ജിദ് വിധിക്ക് ശേഷമുള്ള ആദ്യ ഡിസംബർ ആറിന് ശബരിമലയിൽ കർശന സുരക്ഷ ഏർപ്പെടുത്തും. പൊലീസും കേന്ദ്ര സേനയും സംയുക്തമായാണ് സുരക്ഷ ഏർപ്പെടുത്തുക. ബാബരി ദിനത്തിന്‍റെ ഭാഗമായി ഇന്നും നാളെയും ശബരിമലയിൽ സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. സന്നിധാനത്ത് മാത്രം ഒരു എസ്.പിയുടെ കീഴിൽ 1100 പൊലീസ്കാർക്കാണ് സുരക്ഷാ ചുമതല. ഇതിന് പുറമെ കേന്ദ്രസേനയെയും വിന്യസിക്കും
പമ്പയില്‍ കർശന പരിശോധനകൾക്ക് ശേഷമേ തീർത്ഥാടകരെ സന്നിധാനത്തേയ്ക്ക് കടത്തിവിടുകയുള്ളു. ട്രാക്ടറിലും തല ചുമടായും സന്നിധാനത്തേയ്ക്ക് കൊണ്ടു വരുന്ന സാധനങ്ങൾ പമ്പയിലും മരക്കൂട്ടത്തും പരിശോധിക്കും. പുൽമേട് വഴി വരുന്ന തീർത്ഥാടകരെയും പരിശോധനയ്ക്ക് വിധേയമാക്കും. പതിനെട്ടാം പടിക്ക് മുകളിൽ ദേവസ്വം ബോർഡ് മൊബൈൽ ഫോൺ നിരോധിച്ച സാഹചര്യത്തിൽ ഇതും കർശനമായി നടപ്പാക്കും. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസും വിവിധ സേനാവിഭാഗങ്ങളും ചേർന്ന് വനമേഖലയിൽ പരിശോധന നടത്തും. നിലവിൽ ഭീഷണികൾ ഒന്നുമില്ലെങ്കിലും മുൻകരുതൽ എന്ന നിലയ്ക്കാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്.