ശബരിമല സ്വര്‍ണക്കൊള്ള..! ദിണ്ടിഗലിലെ ഡി മണിയുടേയും കൂട്ടാളി ശ്രീകൃഷ്ണന്റെയും വീടുകളിലും ഓഫീസുകളിലും അന്വേഷണസംഘം പരിശോധന നടത്തുന്നു

പ്രത്യക അന്വേഷണ സംഘം ഡി മാണിയോട് തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകി ജനുവരി 4 മുതൽ 6 വരെ തിയതിക്കുള്ളിൽ എത്താനാണ് നിർദേശം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത  ദിണ്ടിഗലിലെ ഡി മണിയുടേയും കൂട്ടാളി ശ്രീകൃഷ്ണന്റെയും വീടുകളിലും ഓഫീസുകളിലും എസ്‌ഐടി പരിശോധന നടത്തി. ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലൊണ് റെയ്ഡ് നടത്തിയത്. ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഇടപാടില്‍ ശ്രീകൃഷ്ണന്‍ ഇടനിലക്കാരനായെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സംശയം. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം നീക്കം നടത്താനിരിക്കുകയാണ്.പ്രത്യക അന്വേഷണ സംഘം ഡി മാണിയോട് തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകി ജനുവരി 4 മുതൽ 6 വരെ തിയതിക്കുള്ളിൽ എത്താനാണ് നിർദേശം

ക്രൈംബ്രാഞ്ച് എസ് പി എസ് ശശിധരന്റെ നേതൃത്വത്തില്‍ ചെന്നൈയിലും ദിണ്ടിഗലിലും രണ്ട് ടീമായി തിരിഞ്ഞാണ് എസ്‌ഐടിയുടെ അന്വേഷണം. ഇരുവരെയും പ്രാഥമികമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് മണിയുടെ ചെന്നൈയിലെ ഓഫീസിലും ഇരുവരുടെയും ഡിണ്ടിഗലിലെ വീടുകളിലും എസ്‌ഐടി പരിശോധന നടത്തുന്നത്. വിഗ്രഹക്കടത്തിന് ശ്രമിച്ചിട്ടില്ലെന്നാണ് ഇരുവരുടെയും മൊഴി. ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പുകേസില്‍ പ്രതിയാണ്.ശബരിമല സ്വർണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി.

ഡി മണിക്കും ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഇടയില്‍ ഇടനിലക്കാരനായി നിന്നത് ശ്രീകൃഷ്ണന്‍ ആണെന്നാണ് എസ്‌ഐടി സംശയിക്കുന്നത്. ഇയാളും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്. ഇരുവരെയും വിശദമായി ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലേക്കും അന്വേഷണസംഘം കടന്നേക്കും. ശബരിമലയിലെ സ്വര്‍ണ്ണക്കടത്തുമായി ഇവരെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഇരുവര്‍ക്കും വിഗ്രഹ കടത്തുമായി ബന്ധമുണ്ടെന്ന് തന്നെയാണ് എസ്‌ഐടി ഉറപ്പിക്കുന്നത്. തെളിവുകള്‍ കണ്ടെത്താനായി കര്‍ണാടകയിലും ചെന്നൈയിലും ഇരുവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണം എസ്‌ഐടി ഊര്‍ജ്ജിതമാക്കി. ഡിബാലമുരുകനെന്ന ഡി മണിയും കൂട്ടരും
ശബരിമലയിലെ 4 പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉള്‍പ്പെടെ ആയിരം കോടി രൂപയുടെ കവര്‍ച്ചയാണ് കേരളത്തില്‍ നടത്തിയെന്നാണ് വിദേശ വ്യവസായിയുടെ മൊഴി. ഡി മണിയും കൂട്ടരും ലക്ഷ്യമിട്ടതെന്നും ശബരിമലയ്ക്ക് പുറമെ പത്മനാഭ സ്വാമി ക്ഷേത്രവും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. ചെന്നൈയില്‍ വജ്രവ്യാപാരി ആണെങ്കിലും രാജ്യാന്തര പുരാവസ്തുക്കടത്ത് സംഘവുമായി ഡി മണിക്ക് ബന്ധമുണ്ടെന്ന ചില സൂചനകളും എസ്‌ഐ ടിക്ക് ലഭിച്ചിട്ടുണ്ട്.
ഡി മണിയെ പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരാണെന്നാണ് പ്രവാസി വ്യവസായി മൊഴി നൽകിയിരുന്നു. പഞ്ചലോഹവിഗ്രങ്ങൾ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ദിണ്ടിഗൽ സ്വദേശിയായ ഡി മണിക്ക് പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നും വ്യവസായി മൊഴി നൽകിയിരുന്നു.

You might also like

-