പാർട്ടിയിലെ മുതിർന്നനേതാവിന്റെ സാമ്പത്തിക കൊള്ളക്കെതിരെ ശബ്ദിച്ചപ്പോളാണ് തനിക്ക് നേരെ പാർട്ടി നടപടിയുണ്ടായത് എസ് രാജേന്ദ്രൻ
പാർട്ടിയിൽ തന്റെ അദ്ധ്വാന ത്തിന് വില നൽകിയില്ല തന്നെ ഉപയോഗിച്ച് ഒരു നേതാവ് തടിച്ചു കൊഴുത്തു . തനിക്കെതിരെ നുണക്കഥകൾ പടച്ചുവിട്ടു. പകപോക്കലിന് ഭാഗമായി അയാളുണ്ടാക്കിയതാണ് തനിക്കെതിരായ ആരോപണം .
അടിമാലി |മൂന്നാറിലെ പാർട്ടിയിലെ മുതിർന്ന നേതാവിന്റെ പാർട്ടി വിരുദ്ധ നടപടിയും സാമ്പത്തിക കൊള്ളയും ചോദ്യം ചെയ്തതോടെയാണ് താൻ പാർട്ടി വിരുദ്ധനായതെന്ന് ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു . രാജേന്ദ്രൻ സി പി ഐ എം വിടുമെന്ന അ ഭ്യൂഹങ്ങൾക്കിടെ ഇന്ത്യവിഷൻ മീഡിയയുടെ “നിലപട് ” ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .. പാർട്ടിയിൽ തന്റെ അദ്ധ്വാനത്തിന് വില നൽകിയില്ല തന്നെ ഉപയോഗിച്ച് ഒരു നേതാവ് തടിച്ചു കൊഴുത്തു . തനിക്കെതിരെ നുണക്കഥകൾ പടച്ചുവിട്ടു. പകപോക്കലിന് ഭാഗമായി അയാളുണ്ടാക്കിയതാണ് തനിക്കെതിരായ ആരോപണം .
എസ് രാജേന്ദ്രനുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണരൂപം
” ഞാൻ ഏ രാജക്ക് വോട്ടുചെയ്യരുതെന്നു വോട്ടർമാരോട് പറഞ്ഞു . രണ്ട് ഇടമലകുടിയിൽ പോലായി ഞാൻ ഇലക്ഷൻ വർക്ക് ചെയ്തില്ല എന്നതാണ് എനിക്കെതിരെയുള്ള ആരോപണം തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു 28 ദിവസം ഇടമലകുടിയിലായിരുന്നു കുടിയിലെ വീടുകളിൽ രാജക്ക് വോട്ട് അഭ്യർത്ഥിച്ചു എല്ലാവീടുകളിലും കയറിയിറങ്ങിയിട്ടുണ്ട് . ഞാൻ രാജക്ക് വോട്ടു ചെയ്യരുതെന്ന് പറഞ്ഞതിന് എന്താണ് തെളിവുള്ളത്
ഒരു പാർട്ടി മെമ്പറോട് ഞാൻ വോട്ടു ചെരുതെന്നു പറഞ്ഞാൽ വോട്ട് ചെയ്തിരിക്കുമോ ? പാർട്ടിയെ ഉപയോഗിച്ച് സാമ്പത്തിക കൊള്ള നടത്തുന്നതിനെ ചോദ്യം ചെയ്തപ്പോൾ മാത്രമാണല്ലോ ഞാൻ പാർട്ടി വിരുദ്ധനായത് .ഞാൻ ജില്ലാ കമ്മറ്റി നൽകിയ പരാതിയിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല .ഇയാൾ പാർട്ടി നേതൃത്തത്തിൽ ഇരിക്കുമ്പോൾ എനിക്ക് നീതികിട്ടുമെന്ന പ്രതീക്ഷയില്ല . .. എസ് രാജേന്ദ്രൻ പറഞ്ഞു
സി പി ഐ എം വിടുമോ ? ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂടികാഴ്ചനടത്തിയത് എന്തിന് എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു ” ബി ജെ പി യിലേക്കില്ല അദ്ദേഹത്തെ കണ്ടത് തികച്ചു വ്യക്തിപരമാണ് .അദ്ദേഹം ബി ജെ പി യിലേക്ക് വരണമെന്ന് സംഭാഷണത്തിനിടെ എന്നോട് ആവശ്യപ്പെടുകയുണ്ടായി ഞാൻ സ്നേഹപൂർവ്വം അത് നിരസിച്ചിട്ടുണ്ട് ,പാർട്ടിയിലെ സാധരണ സഖാക്കൾ മുതൽ മുതിർന്നവർ വരെ എന്നെ സഖാവേ എന്നവിളിക്കുന്നത് . പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ എത്തിയിൽ അവർ ഇങ്ങനെ എന്നെ വിളിക്കും എനിക്ക് സഖാവ് എന്ന വിളികേൾക്കാനാണ് ഇഷ്ടം പാർട്ടി ജില്ലാകമ്മിറ്റി എനിക്ക് മുന്നിൽ വാതിൽ അടച്ചിട്ടിരിക്കുകയാണ് തുറന്നാൽ അകത്തു പ്രവേശിക്കും ഇല്ലങ്കിൽ സാധാരണ പാർട്ടി അനുഭാവിയായി കഴിയാനാണ് ആഗ്രഹമെന്നും എസ് രാജേന്ദ്രൻ കൂട്ടിച്ചേർത്തു