മഹേശന്‍റെ മരണം ഐജി ഹര്‍ഷിത അന്വേഷിക്കും പ്രത്യേക സംഘം

അന്വേഷണ സംഘത്തില്‍ ആരെല്ലാമെന്നത് വൈകാതെ തീരുമാനിക്കും. സര്‍ക്കാര്‍ തീരുമാനത്തിലെ സന്തോഷം കെ.കെ.മഹേശന്റെ കുടുംബം .

0

ആലപ്പുഴ :കണിച്ചിക്കുളങ്ങര എസ്എന്‍ഡിപി നേതാവ് കെ.കെ.മഹേശന്റെ ആത്മഹത്യാകേസ് പ്രത്യേകസംഘം അന്വേഷിക്കാന്‍ ഉത്തരവായി. ദക്ഷിണമേഖല റേഞ്ച് ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല. മാരാരിക്കുളം പൊലീസിന്റെ അന്വേഷണത്തില്‍ സത്യം പുറത്തുവരില്ലെന്നും സ്വാധീനങ്ങള്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി കെ.കെ.മഹേശന്റെ കുടുംബം പ്രത്യേക അന്വേഷണസംഘം വേണമെന്ന ആവശ്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതിന് പുറമെ, പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ അന്വേഷണം മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്ന് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനും മേലധികാരികളെ അറിയിച്ചിരുന്നു. ഈ രണ്ടു അപേക്ഷകളും പരിഗണിച്ചാണ് പ്രത്യേകസംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഡിജിപിയുടെ ഉത്തരവ്. ദക്ഷിണമേഖല റേഞ്ച് ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണസംഘത്തെ നയിക്കും. അന്വേഷണ സംഘത്തില്‍ ആരെല്ലാമെന്നത് വൈകാതെ തീരുമാനിക്കും. സര്‍ക്കാര്‍ തീരുമാനത്തിലെ സന്തോഷം കെ.കെ.മഹേശന്റെ കുടുംബം .

അന്വേഷണം സംബന്ധിച്ച് മഹേശന്റെ കുടുംബം നിരന്തരം പരാതികള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് കേസന്വേഷണവുമായി മുന്നോട്ടുപോകാനില്ലെന്ന് മാരാരിക്കുളം സി.ഐ എസ്.രാജേഷ് മേലുദ്യോഗസ്ഥരെ അറിയിച്ചത്. കേസില്‍ മഹേശന്റെ കുടുംബം പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, സഹായി കെ.എല്‍ അശോകന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ എന്നിവരെയെല്ലാം ചോദ്യം ചെയ്തിരുന്നു. മഹേശന്റെ കുടുംബത്തിന്റെ ഉള്‍പ്പടെ അന്‍പതിലധികം പേരുടെ മൊഴികളാണ് ലോക്കല്‍ പൊലീസ് ഇതിനകം രേഖപ്പെടുത്തിയത്. പുതിയസംഘം എത്തുന്നതോടെ കേസ് അന്വേഷണം തുടക്കം മുതല്‍ വീണ്ടും നടക്കും അതേസമയം ക്രൈം ബറേഞ്ചിനെതിരെ കുടുംബം ആരോപണം ഉന്നയിച്ചതതിനാൽ കേസ് അന്വേഷണത്തിൽ നിന്നും ക്രൈം ബ്രാഞ്ച് പിൻ വാങ്ങിയിരുന്നു

You might also like

-