രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലേക്ക്
ഡോളറിനെതിരെ 74.5075 രൂപ വ്യാപാരം ആരംഭിച്ചത്
ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച ആശങ്കകള്‍ തുടരുന്നതിനിടെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചരിത്രത്തിെല ഏറ്റവും വലിയ നഷ്ടമാണ് രൂപ നേരിടുന്നത്. ഡോളറിനെതിരെ 74.5075 രൂപ വ്യാപാരം ആരംഭിച്ചത്.കോവിഡ് -19 ലോകത്ത് അതിവേഗം പടര്‍ന്നു പിടിക്കുന്നതിനിടെ ഡോളറില്‍ നിക്ഷേപം നടത്താനാണ് നിക്ഷേപകര്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. ഇത് രൂപയുടെ മൂല്യം ഇടിയുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.
ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം വ്യാഴാഴ്ച 70 പൈസ ഇടിഞ്ഞ് 74.34 രൂപയായിരുന്നു. 17 മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് രൂപയുടെ വിനിമയ മൂല്യം എത്തിയിരുന്നു.