ഭൂ നിയമം ഭേദഗതിയിൽ ചട്ടം ഉടൻ . നിർമ്മാണങ്ങൾ പണംവാങ്ങി ക്രമവൽക്കരിക്കും

കൃഷി, വീട് നിര്‍മ്മാണം എന്നിവയ്ക്കായി പതിച്ചു കൊടുത്ത ഭൂമിയില്‍ വ്യപാരസ്ഥാപങ്ങൾ ആരാധനാലയങ്ങൾ , മറ്റ് ചെറുകിട നിര്‍മ്മാണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ പണം വാങ്ങി ഇളവ് നല്‍കി ക്രമവല്‍ക്കരിച്ച് നല്‍കുന്നതാണ് ചട്ട ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്

തിരുവനന്തപുരം | ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വരും. ചട്ടത്തിന് അന്തിമരൂപം നല്‍കുന്നതിനായി ഈ മാസം 13 ന് മുഖ്യമന്ത്രി യോഗം വിളിച്ചു. വീടിനും കൃഷിക്കുമായി പതിച്ച് നല്‍കിയ ഭൂപതിവ് നിയമപ്രകാരം പതിച്ചുനൽകിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതി ൽ ഇളവ് നല്‍കി ക്രമവല്‍ക്കരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ചട്ടത്തില്‍ ഉണ്ടാകും. ചട്ടം പ്രാബല്യത്തില്‍ വരുന്നേതോടെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ഭൂമി നിയമ വിധേയമാകും.

ഇടുക്കി ഉള്‍പ്പടെയുള്ള ജില്ലകളിലെ ഭൂ ഉടമകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് 2023 ല്‍ സര്‍ക്കാര്‍ ഭൂപതിവ് നിയമം ഭേദഗതി ചെയ്തിരുന്നു. കൃഷി, വീട് നിര്‍മ്മാണം എന്നിവയ്ക്കായി പതിച്ചു കൊടുത്ത ഭൂമിയില്‍ വ്യപാരസ്ഥാപങ്ങൾ ആരാധനാലയങ്ങൾ , മറ്റ് ചെറുകിട നിര്‍മ്മാണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ പണം വാങ്ങി ഇളവ് നല്‍കി ക്രമവല്‍ക്കരിച്ച് നല്‍കുന്നതാണ് ചട്ട ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത് .നിർമ്മാണങ്ങളുടെ ക്രമവൽക്കരണത്തിന് പലതരത്തിലുള്ള ഫീസ് ചുമത്താനുള്ള നടപടിയും ചട്ടത്തിൽ ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്
1964 ലെ ഭൂ പതിവ് ചട്ടത്തിലെ നാലാം ചാട്ടത്തിലായിരുന്നു ഗാർഹികേതര നിർമ്മാണങ്ങൾക്ക് വിലക്കുണ്ടായിരുന്നത് . ചട്ടം ഭേദഗതി വരുത്തി പ്രശ്‌നം ലളിതമായി പരിഹരിക്കാമെന്നിരിക്കെയാണ് . സർക്കാർ നിയമം തന്നെ ഭേദഗതി വരുത്തുന്നത് .

2023ലെ നിയമ ഭേദഗതിയുടെ ചുവടുപിടിച്ച് റവന്യൂ വകുപ്പ് തയ്യാറാക്കിയ ചട്ടത്തിന് നിയമ വകുപ്പ് അനുമതി നല്‍കി. ഇതോടെ ചട്ടം തത്വത്തില്‍ അംഗീകരിച്ചു. ചട്ടത്തിന് അംഗീകാരം നല്‍കുന്നതിനായി ഈ മാസം 13ന് മുഖ്യമന്ത്രി യോഗം വിളിച്ചു. യോഗത്തിനുശേഷം മന്ത്രിസഭ അനുമതിയോടെ ചട്ടം പ്രാബല്യത്തിലാക്കും. പതിച്ചു നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഏത് വരെ ഇളവ് നല്‍കി ക്രമവല്‍ക്കരിക്കാമെന്ന വ്യവസ്ഥ ചട്ടത്തില്‍ വിശദമാക്കുന്നുണ്ട്. പതിച്ചു നല്‍കിയ ഭൂമിയില്‍ കടകള്‍ക്ക് പുറമെ ചിലയിടങ്ങളില്‍ റിസോര്‍ട്ടുകളും വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളും ഉണ്ട്. ഇടുക്കി ജില്ലയിലാണ് ഇത് കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എത്ര സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള കെട്ടിടങ്ങള്‍ക്ക് ഇളവ് നല്‍കണമെന്നതില്‍ ചട്ടത്തില്‍ വ്യവസ്ഥയുണ്ട്.മലയോര മേഖലയിലെ കർഷക സംഘടനകളുടെയും കത്തോലിക്ക സഭയുടെയും പ്രതിപക്ഷ രാഷ്രിയ കക്ഷികളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 1960ലെ ഭൂപതിവ് നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. എന്നാൽ ചട്ട ഭേദഗതിയിലൂടെ നിസാരമായി പരിഹരിക്കാവുന്ന പ്രശ്‌നം നിയം ഭേദഗതിയും ചട്ടഭേതഗതിയും വരുത്തി പേനകൊള്ള നടത്തുകയാണ് സർക്കാർ എന്ന് ആരോപണം ഉയർന്നിട്ടുണ്ട് .അതേസമയം നിയമ വിരുദ്ധമായി പണിത റിസോർട്ടുകൾ പണവാങ്ങി ക്രമവൽക്കരിക്കാനുള്ള സർക്കാർ തന്ത്രത്തിനെതിരെയും പ്രതിക്ഷേധം ഉയർന്നിട്ടുണ്ട് .

You might also like

-