ആര്‍.എസ്.എസ് പ്രചാരകന്‍ പി പരമേശ്വരന്‍ അന്തരിച്ചു.

പത്മശ്രീ, പദ്മ വിഭൂഷണ്‍ എന്നീ ബഹുമതികള്‍ ലഭിച്ചു

0

പാലക്കാട് :മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ പി പരമേശ്വരന്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്നു. ഒറ്റപ്പാലം പാവപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇന്ന് വൈകിട്ട് 6ന് സ്വദേശമായ ആലപ്പുഴയിലെ മുഹമ്മയില്‍ മൃതദേഹം സംസ്കരിക്കും.1951 മുതല്‍ മുഴുവന്‍സമയ പ്രചാരകനായി. കേരളത്തില്‍ രാമായണമാസാചരണം, ഭഗവദ് ഗീതാ പ്രചാരണം എന്നിവയുടെ നടത്തിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. ഡല്‍ഹി ദീന്‍ ദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ഭാരതീയ വിചാര കേന്ദ്രം എന്നിവയുടെ ഡയറക്ടര്‍, കന്യാകുമാരി വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് എന്നിങ്ങനെ പദവികള്‍ വഹിച്ചു.

പത്മശ്രീ, പദ്മ വിഭൂഷണ്‍ എന്നീ ബഹുമതികള്‍ ലഭിച്ചു. നവോത്ഥാനത്തിന്റെ പ്രവാചകൻ, മാർക്സും വിവേകാനന്ദനും, മാർക്സിൽനിന്ന് മഹർഷിയിലേക്ക്, ശ്രീ അരവിന്ദൻ ഭാവിയുടെ ദാർശനികൻ, ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ കമ്യൂണിസ്റ്റുകളും, ഹിന്ദുധർമവും ഇന്ത്യൻ കമ്യൂണിസവും തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു.

You might also like

-