“അഹങ്കാരത്തിന് കൈയും കാലും വച്ച് “നിശാപാർട്ടി വ്യവസായി റോയി കുര്യന്റെ റോഡ് ഷോ
ആഡംബര കാര്‍ ഉപയോഗിച്ച് കോവിഡ് നിയന്ത്രങ്ങൾ ലംഗിച്ച് റോഡ് ഷോ നടത്തിയതിന് റോയ് കുര്യനെതിരെ കോതമംഗലം പൊലീസ് കേസെടുത്തു
കോതമംഗലം: പണക്കൊഴുപ്പും അഹങ്കാരവും കൊടിമൂത്ത് നിശാപാർട്ടി നടത്തി വിവാദം സൃഷ്ടിച്ച വിവാദ കരിങ്കൽ ക്വാറി ഉടമ , റോഡ് ഷോ നടത്തി വീണ്ടും വിവാദ വ്യവസായി റോയി കുര്യന്‍ . ആഡംബര കാര്‍ ഉപയോഗിച്ച് കോവിഡ് നിയന്ത്രങ്ങൾ ലംഗിച്ച് റോഡ് ഷോ നടത്തിയതിന് റോയ് കുര്യനെതിരെ കോതമംഗലം പൊലീസ് കേസെടുത്തു. അപകടകരമായി വാഹനം ഓടിച്ചതിനും കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ചതിനുമാണ് കേസ്.
കോതമംഗലത്ത് ബെന്‍സ് കാറിനു പിന്നില്‍ 8 ടോസ്സ്ർ ലോറികള്‍ കൂട്ടികെട്ടിയാണ് റോയി കുര്യന്‍ റോഡ് ഷോ നടത്തിയത്. പുതിയതായി വാങ്ങിയ വാഹനങ്ങളുടെ ഫോട്ടോ ഷൂട്ടിന് ശേഷമായിരുന്നു റോഡ് ഷോ. അതിന് ശേഷം, വാഹനങ്ങള്‍ നാട്ടുകാരെ കാണിക്കാനായി ഭൂതത്താന്‍ കെട്ടില്‍ നിന്ന് കോതമംഗലം വരെ കൂട്ടത്തോടെ റോഡ് ഷോ നടത്തുകയായിരുന്നു. ബെന്‍സ് കാറിനു മുകളില്‍ കയറി നാട്ടുകാരെ കൈവീശി കാണിച്ചാണ് റോയി കുര്യന്‍ യാത്ര ചെയ്തത്.
കഴിഞ്ഞ മാസം റോയിയുടെ ഉടമസ്ഥതയിലുള്ള തണ്ണിക്കോട് മെറ്റല്‍സിന്റെ ഉദ്ഘടനവുമായി ബന്ധപ്പെട്ടു ബെല്ലി ഡാന്‍സ് സംഘടിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. വിസാച്ചട്ടം ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്തതിന് ബെല്ലി ഡാന്‍സ് ചെയ്ത ഉക്രൈന്‍ സ്വദേശിയായ യുവതിക്കെതിരെയും കേസെടുത്തിരുന്നു.