റൂട്ട് പറയാൻ മൂന്നാം മുറ വേണോ ? കാസർകോട്ടെ കൊറോണ ബാധിതന് വിവരങ്ങൾ പങ്കുവെക്കാൻ മടി ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ട ജില്ലാഭരണകൂടം
രോഗി വിവരം പൂര്‍ണമായി തരാത്തത് കാസര്‍കോട് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുന്നുവെന്നും പലതും മറച്ചുവെക്കുന്നുവെന്നും കലക്ടര്‍
കാസർകോട് : ഇന്നലെ കോവിഡ് 19 സ്ഥിതികരിച്ച കാസര്കോടുകാരൻ തൻ സഞ്ചരിച്ച വഴികളും കണ്ടുമുട്ടിയ ആളുകളെ സംബന്ധിച്ചു വിവരങ്ങൾ കൈമാറുന്നില്ലന്ന് ജില്ലാ ഭരണകൂടം കൂടതൽ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള റൂട്ട് മാപ്പ് തയ്യാറാക്കാൻ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടു നേരിടുകയാണ് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ
നേരത്തെ ഇയാളുടെ റൂട്ട് മാപ്പ് പുറത്തിറക്കിയിരുന്നു. വിവാഹ ചടങ്ങുകളിലും ഗൃഹപ്രവേശ ചടങ്ങിലും ജുമ്അ നമസ്കാരത്തിലും രോഗബാധിതന്‍ പങ്കെടുത്തു. രോഗി സഹകരിക്കാത്തതിനാല്‍ ഈ റൂട്ട് മാപ്പ് പൂര്‍ണമല്ലെന്ന് കലക്ടര്‍ അറിയിച്ചു.
രോഗി വിവരം പൂര്‍ണമായി തരാത്തത് കാസര്‍കോട് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുന്നുവെന്നും പലതും മറച്ചുവെക്കുന്നുവെന്നും കലക്ടര്‍ പറഞ്ഞു.കാസര്‍കോട്ടെ കോവിഡ് ബാധിതന് കസ്റ്റംസിന്റെ സമന്‍സ്. ബാഗേജുകള്‍ കൃത്യമായ പരിശോധനക്ക് ഹാജരാക്കിയില്ല. ബാഗേജുകളും പാസ്പോര്‍ട്ടും ഹാജരാക്കാനാണ് സമന്‍സ്. ഇയാള്‍ക്കെതിരെ കസ്റ്റംസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടര്‍ന്നാണ് കസ്റ്റംസ് തീരുമാനം.