കണ്ണൻദേവൻ കമ്പനിയുടെ റിപ്പിൾ ടി ക്ക് ഗോൾഡൻ ലീഫ് പുരസ്‌കാരം
മത്സരത്തിൽ പ്രഖ്യപിക്കപെട്ട 6 അവാർഡുകളിൽ ഇത്തവണ നാലും കണ്ണാദേവൻ കമ്പനിയാണ് കരസ്ഥമാക്കിയത്
മൂന്നാർ : രാജ്യത്തെ തേയില ഉത്പാദകരക്കായി ഉപാസി യും ടി ബോർഡും ഏർപെടുത്തിയ ഗോൾഡൻ ലീഫ് പുരസ്‍കാരം വീണ്ടും കണ്ണൻ ദേവൻ കമ്പനിയുടെ റിപ്പിൾ ടി ക്ക് ലഭിച്ചു .ഗുജറാത്തിലെ അഹമ്മദാബാദിൽ വച്ച് നടന്ന നൂറുകണക്കിന് തേയില ഉത്പാദകർ പങ്കെടുത്ത കോമ്പറ്റീഷനിൽ .നിന്നാണ് റിപ്പിൾ ടീക്ക് ഏറ്റവും ഗുണമേന്മയുള്ള തേയിലൽക്ക് നൽകുന്ന ഗോൾഡൻ ലീഫ് പുർസ്കാരം ലഭിച്ചത് .
മത്സരത്തിൽ പ്രഖ്യപിക്കപെട്ട 6 അവാർഡുകളിൽ ഇത്തവണ നാലും കണ്ണാദേവൻ കമ്പനിയാണ് കരസ്ഥമാക്കിയത് . അഹമ്മദാബാദിൽ വച്ച് നടന്ന ടി ബോർഡിന്റെയും ഉപാസിയുടെയും സംയുകത യോഗത്തിൽ കണ്ണൻ ദേവൻ കമ്പനി മാർക്കറ്റിങ് ഡെപ്യൂട്ടി ജനറൽ മാനേജർ അബ്സഖാൻ ഗുജറാത്ത് ടി ട്രേയിഡിങ് അസോസിയേഷൻ പ്രസിഡണ്ട് ദിനേശ് കരിയ യിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി ..
മികച്ചതുംവിഷരഹിതവും ഗുണനിലവാരമുള്ളതുമായ തേയില ഉത്പാദനത്തിന് . രാജ്യാന്തര അവാർഡുകൾ ഉൾപ്പെടെ 41 അവാർഡുകളാണ് കണ്ണൻ ദേവൻ കമ്പനിയുടെ റിപ്പിൾ ടി ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത് കൂടാതെ റൈൻ ഫോറെസ്റ്റ് അലയൻസ് , ട്രസ്റ്റ് ടി തുടങ്ങിയ സർട്ടിഫിക്കറ്റുകളും കമ്പനി നേടിയെടുത്തട്ടുണ്ട് .
പ്രകൃതിയോടിങ്ങിയ സുസ്സ്‌ഥിര കൃഷി രീതിയും മികച്ച പരിപാലനവുമാണ് കണ്ണൻ ദേവൻ കമ്പനിയെ തുടർച്ചയായി നേട്ടങ്ങളിലേക്ക് നയിക്കുന്നതെന്ന് കമ്പനി മാനേജിങ് ഡയറക്‌ടർ കെ മാത്യു എബ്രഹാം പറഞ്ഞു