മന്ത്രി റോഷിക്കെതിരെ കേരളാകോൺഗ്രസിൽ കലാപം , കേരളാ കോൺഗ്രസ്എം സാമൂഹ്യ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ റോഷിക്കെതിരെ രൂക്ഷ വിമർശനം .

പാലായിൽ ജോസ് കെ മാണി മത്സരിക്കുമോ? എന്ന് മാധ്യമപ്രവർത്തകർ ജോസ് കെ മണിയോടെ ചോദിച്ചപ്പോൾ ജോസ് കെ മാണി പാർട്ടിയാണ് താൻ മത്സരിക്കണോ ? വേണ്ടയോ എന്നൊക്കെ തിരുമാനിക്കേണ്ടതെന്ന് ജോസ് കെ മാണി പറഞ്ഞു ജോസ് കെ മാണിയുടെ സംഭാഷണം അവസാനിക്കുന്നതിന് മുൻപ് തൊട്ടടുത്തിരുന്ന റോഷി ജോസ് കെ മാണിയുടെ കൈയിൽ നിന്നും മൈക്ക് തട്ടിപ്പറിച്ചു

കൊച്ചി |കഴിഞ്ഞ ദിവസം പാർട്ടിചെയർമാനേ വേദിയിലിരുത്തി, ജോസ് കെ മാണി മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ മൈക്ക് തട്ടിയെടുത്ത് “പാലായിൽ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ പ്രസ്താവന നടത്തിയിരുന്നു .ഇതിനെതിരെയായാണ് പാർട്ടിനേതാക്കൾ ഉൾപ്പെട്ട പാർട്ടി ഗ്രൂപ്പുകളിൽ റോഷിക്കെതിരെ രൂക്ഷ പ്രതികരണവുമായി നേതാക്കൾ രംഗത്ത് എത്തിയിരിക്കുന്നത് .
പാലായിൽ ജോസ് കെ മാണി മത്സരിക്കുമോ? എന്ന് മാധ്യമപ്രവർത്തകർ ജോസ് കെ മണിയോടെ ചോദിച്ചപ്പോൾ ജോസ് കെ മാണി പാർട്ടിയാണ് താൻ മത്സരിക്കണോ ? വേണ്ടയോ എന്നൊക്കെ തിരുമാനിക്കേണ്ടതെന്ന് ജോസ് കെ മാണി പറഞ്ഞു ജോസ് കെ മാണിയുടെ സംഭാഷണം അവസാനിക്കുന്നതിന് മുൻപ് തൊട്ടടുത്തിരുന്ന റോഷി ജോസ് കെ മാണിയുടെ കൈയിൽ നിന്നും മൈക്ക് തട്ടിപ്പറിച്ചു . ജോസ് ക മാണി മത്സരിക്കും പാലായിൽ തന്നെ മത്സരിക്കും എന്ന് പറയുകയായിരുന്നു റോഷി അഗസ്റ്റിൻ . “തോല്പിക്കുമോ? എന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ല .
റോഷി അഗസ്റ്റിന്റെ നടപടി പാർട്ടി തന്റെ കൈകളിലാണെന്ന് പറയാതെ പറഞ്ഞുവക്കുന്ന നടപടിയാണ് എന്നാണ് നേതാക്കൾ പറയുന്നത് .
“റോഷി അഗസ്റ്റിനെ
പാർട്ടി പുറത്താക്കണം.
ചെയർമാൻ എവിടെ മത്സരിക്കും എന്ന് തീരുമാനിക്കുവാൻ, അത് മാധ്യമങ്ങളോട് ആവർത്തിക്കുവാൻ റോഷിക്ക് ആര് അധികാരം നൽകി?
റോഷി പാലായിൽ മത്സരിക്കുവാൻ പ്ലാൻ ചെയ്തിരുന്നോ?
കെ എം മാണി ഫൗണ്ടേഷന്റെ സ്ഥലം പാർട്ടി ചെയർമാന്റെ പേരിൽ കൈമാറിയോ?
തല ഇരിക്കുമ്പോൾ വാല് ആട്ടരുത് എന്ന് റോഷിയോട് ആര് പറയും?
തന്റേടം ഉണ്ടെങ്കിൽ റോഷിയെ പുറത്താക്കുക.” എന്നൊക്കെയാണ് പാർട്ടി ഗ്രൂപ്പുകളിൽ വ്യാപകമായ ചർച്ച.
അധികാരമുള്ളയാളാണ് കേരളാ കോണ്‍ഗ്രസില്‍ എന്നും നേതാവ്. കെ എം മാണി കേരളാ കോണ്‍ഗ്രസിനെ നയിച്ചതും അണികളെ കൂടെ നിര്‍ത്തിയതും അധികാരത്തിന്റെ പിന്‍ബലത്തിലായിരുന്നു.
44 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളാ കോണ്‍ഗ്രസ് എം ഇടതുപാളയത്തില്‍ എത്തുന്നത്. പാലായില്‍ നിന്നും വിജയിച്ച് മന്ത്രിയാകണമെന്നൊക്കെ ആഗ്രഹിച്ച ജോസ് കെ മാണിക്ക് 2021ലെ തിരഞ്ഞെടുപ്പ് ഫലം അന്ത്യന്തം നിരാശയായിരുന്നു സമ്മാനിച്ചത്. പാലായില്‍ നിന്നും ജോസ് കെ മാണി തോറ്റു. ഇടുക്കിയില്‍ നിന്നും വിജയിച്ച റോഷി അഗസ്റ്റിന്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായി. ഇക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് കേരളാ കോണ്‍ഗ്രസ് എമ്മില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉടലെടുക്കുമെന്നായിരുന്നു. അത് മന്ത്രിയായ റോഷിയെ പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനാക്കിമാറ്റുമെന്ന തിരിച്ചറിവിലാണ്. ജോസ് കെ മാണിയെ അനുകൂലിക്കുന്നവർ റോഷിക്കെതിരെ രംഗത്തുവന്നിട്ടുള്ളത് .തെരഞ്ഞെടുപ്പിന് മുൻപ്ഇടതു ബാന്ധവം ഉപേക്ഷിക്കാൻ ജോസ് കെ മാണി ചില നീക്കങ്ങൾ നടത്തിയെങ്കിലും . റോഷിയും കൂട്ടരും എതിർപ്പുമായി രംഗത്തെത്തിയതോടെ ജോസ് കെ മാണി മുന്നണി മാറ്റം ഉപേഷിച്ചതായാണ് വിവരം .അധികാരം ഉള്ള മന്ത്രി റോഷി അഗസ്റ്റിന്‍ ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ശക്തനാണ്. അതുകൊണ്ടാണ് ഇടതു ക്യാമ്പിനോട് വിടപറയാനുള്ള ജോസ് കെ മാണിയുടെ നീക്കത്തെ റോഷി തടഞ്ഞതും. റോഷിയുടെ നിലപാടുകൊണ്ടാണ് മുന്നണി മാറ്റം നടക്കാതെ പോയതെന്ന് കേരളാ കോണ്‍ഗ്രസിൽ പരസ്യമായ രഹസ്യവുമാണ്.

കഴിഞ്ഞ ദിവസം എല്‍ഡിഎഫ് രാഷ്ട്രീയ ജാഥയില്‍ പങ്കെടുത്ത റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് ജോസ് കെ മാണി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചരീതി , ജോസ് കെ മാണിയല്ല താനാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നേതാവ് എന്ന് പ്രഖ്യാപിക്കുകയായിരുന്നു അത്. പാലായില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ജോസ് കെ മാണിയുടെ പ്രതികരണം പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും എന്നായിരുന്നു. ജോസ് കെ മാണിയുടെ കൈയ്യില്‍ നിന്നും മൈക്ക് വാങ്ങിയാണ് റോഷി അഗസ്റ്റിന്‍ അതിന് മറുപടി പറഞ്ഞത്. ജോസ് കെ മാണി പാലായില്‍ മത്സരിക്കും എന്ന്. ജോസ് കെ മാണിക്ക് എതിര്‍ത്ത് ഒന്നും പറയാന്‍പോലും റോഷി അവസരം നനൽകാതെ യായിരുന്നു റോഷിയുടെ ഇടപെടൽ

കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ എത്തിക്കാന്‍ ജോസ് കെ മാണി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതില്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം പേര്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. സിപിഐഎം റോഷിയിലൂടെ കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ പിടിച്ചുനിര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിക്കുകയായിരുന്നു. ജോസ് കെ മാണി മറിച്ചൊരു തീരുമാനമെടുത്താല്‍ പാര്‍ട്ടി പിളരുമെന്ന് നേതൃത്വം ഭയന്നു. ഇതോടെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്ന പ്രസ്താവന നടത്തുകയായിരുന്നു.റോഷി അഗസ്റ്റിന്റെ വ്യത്യസ്ത നിലപാടില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത വിയോജിപ്പുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പു കാലത്ത് അത് പ്രകടിപ്പിക്കേണ്ടെന്ന നിലപാടാണ് ചിലനേതാക്കൾ സ്വീകരിച്ചിട്ടുള്ളത് .അതേസമയം സംസ്ഥാന നേതാക്കൾ ഉൾപ്പെട്ട പാർട്ടി ഗ്രൂപ്പുകളിൽ റോഷിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നിട്ടുള്ളത് .

You might also like

-