ഫ്‌ളോറിഡ സെനറ്റ് സീറ്റ് റിക്ക് സ്‌കോട്ടിന്, ഡമോക്രാറ്റിന് പരാജയം .

ഫലം പ്രഖ്യാപിച്ചപ്പോള്‍ 25 ശതമാനത്തില്‍ കുറവ് വോട്ട് നേടി റിക് സ്‌കോട്ട് ജയിച്ചിരുന്നുവെങ്കിലും, ഫ്‌ളോറിഡയിലെ നിലവിലുള്ള തിരഞ്ഞെടുപ്പു ചട്ടമനസരിച്ചു 25 ശതമാനത്തില്‍ കുറവ് വോട്ടാണ് ഭൂരിപക്ഷമെങ്കില്‍ വീണ്ടും വോട്ടെണ്ണല്‍ വേണമെന്നതിനാലാണ് ഫല പ്രഖ്യാപനത്തിനു കാലതാമസം നേരിട്ടത്.

0

തല്‍ഹാസി: പന്ത്രണ്ടു ദിവസത്തെ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ഫ്‌ളോറിഡയിലെ നിലവിലെ ഡമോക്രാറ്റ് സെനറ്റര്‍ ബില്‍ നെല്‍സനെ (76) പരാജയപ്പെടുത്തി മുന്‍ ഗവര്‍ണറും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ബില്‍ സ്‌കോട്ട് (65) വിജയിച്ചു.

ഇന്നലെയായിരുന്നു ഫല പ്രഖ്യാപനം.നവംബര്‍ 6 നു ഫലം പ്രഖ്യാപിച്ചപ്പോള്‍ 25 ശതമാനത്തില്‍ കുറവ് വോട്ട് നേടി റിക് സ്‌കോട്ട് ജയിച്ചിരുന്നുവെങ്കിലും, ഫ്‌ളോറിഡയിലെ നിലവിലുള്ള തിരഞ്ഞെടുപ്പു ചട്ടമനസരിച്ചു 25 ശതമാനത്തില്‍ കുറവ് വോട്ടാണ് ഭൂരിപക്ഷമെങ്കില്‍ വീണ്ടും വോട്ടെണ്ണല്‍ വേണമെന്നതിനാലാണ് ഫല പ്രഖ്യാപനത്തിനു കാലതാമസം നേരിട്ടത്.

10,000 ത്തില്‍ പരം വോട്ടുകള്‍ക്കു സ്‌കോട്ട് ജയിച്ചതായി ഫ്‌ളോറിഡ സ്റ്റേറ്റ് സെക്രട്ടറി ഓഫീസ് പ്രഖ്യാപിച്ചു.സ്‌കോട്ടി 50.05 ശതമാനവും, നെല്‍സന് 49.93 ശതമാനവും വോട്ടുകള്‍ ലഭിച്ചു. സ്‌കോട്ടിന്റെ വിജയത്തോടെ 100 അംഗ സെനറ്റില്‍ റിപ്പബ്ലിക്കന്‍ ലീഡ് വര്‍ധിച്ചു 52 ആയി.ഫ്‌ളോറിഡാ ഗവര്‍ണര്‍, സെനറ്റര്‍ സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ജയിപ്പിച്ചതില്‍ പ്രസിഡന്റ് ട്രംമ്പ് വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു.

You might also like

-