ഒമിക്രോണ്‍ ആശങ്ക മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം
ക്രിസ്തുമസ്, ന്യൂ ഇയർ പശ്ചാത്തലത്തിൽ മരക്കാർ അടക്കം ബിഗ്ബജറ്റ് ചിത്രങ്ങൾ വരാനിരിക്കുന്നതും യോഗം പരിഗണിക്കും. കൊവിഡ് പുതിയ വകഭേദം ഒമിക്രോൺ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം
തിരുവനന്തപുരം | ഒമിക്രോണ്‍ ആശങ്ക തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനം സ്വീകരിച്ച മുന്‍കരുതലുകള്‍ യോഗം വിലയിരുത്തും. വിദഗ്ദരുമായി ചർച്ച നടത്തി വിദഗ്ദസമിതി മുന്നോട്ടുവെയ്ക്കുന്ന നിർദേശങ്ങളും നിലവിൽ സ്വീകരിച്ച മുന്നൊരുക്കങ്ങളും യോഗത്തിൽ വിലയിരുത്തും. തിയേറ്ററുകളിൽ കൂടുതൽ പേരെ അനുവദിക്കുന്നതടക്കം ഇളവുകളും ഇന്ന് ചർച്ചയാകും. തിയേറ്ററിൽ പ്രവേശിപ്പിക്കാവുന്നവരുട എണ്ണം 50 ശതമാനത്തിൽ നിന്ന് കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ അവലോകന യോഗം ചർച്ച ചെയ്തെങ്കിലും അംഗീകരിച്ചിരുന്നില്ല.
ക്രിസ്തുമസ്, ന്യൂ ഇയർ പശ്ചാത്തലത്തിൽ മരക്കാർ അടക്കം ബിഗ്ബജറ്റ് ചിത്രങ്ങൾ വരാനിരിക്കുന്നതും യോഗം പരിഗണിക്കും. കൊവിഡ് പുതിയ വകഭേദം ഒമിക്രോൺ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിയും മറ്റ് ഗതാഗത മാർഗങ്ങൾ വഴിയും എത്തുന്നവർക്ക് കർശനനിരീക്ഷണം ഏർപ്പെടുത്തും.
കേന്ദ്ര മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് പ്രത്യേക കോവിഡ് പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഹൈ റിസ്‌ക് രാജ്യങ്ങളില്‍(high risk countries) നിന്നെത്തുന്ന യാത്രക്കാര്‍ക്ക് 14 ദിവസം ക്വാറന്റൈനില്‍(quarantine) തുടരേണ്ടി വരും. ഇവര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് പരിശോധന നടത്തും. നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈന്‍ വേണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്പ റഞ്ഞു.