ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിയമസഭയിൽ പ്രമേയം
കേരള നിയമസഭയുടെ നിലവിൽ നടക്കുന്ന സമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാ ക്കാനാണ് നീക്കം നടക്കുന്നത്
തിരുവനന്തപുരം :ലക്ഷദീപിൽ അമിനിസ്ട്രേറ്റർ നടത്തികൊണ്ടിരിരിക്കുന്ന.ജനവിരുദ്ധ നയങ്ങൾക്കെതിരേ കേരളാ നിയസസഭയിൽ പ്രമേയം പാസ്സാക്കിയേക്കും .കേരള നിയമസഭയുടെ നിലവിൽ നടക്കുന്ന സമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാ ക്കാനാണ് നീക്കം നടക്കുന്നത് . ഇതിനുള്ള നടപടി ക്രമങ്ങൾ സ്പീക്കറുടെ ഓഫീസ് ആരംഭിച്ചു.ഈ വിഷയത്തിൽ നിയസഭയിൽ പ്രേമേയം കൊണ്ടുവരുമെന്നും ലക്ഷദീപ് ജനതക്ക് കേരളാ സർക്കാരിന്റെ പിന്തുണ അറിയിക്കണമെന്നും എളമരം കരീം മുഖ്യമന്ത്രിയോട് അവശയപ്പെട്ടിരിന്നു. ഇതോടൊപ്പം കാശിരാഷ്രിയ ഭേദമില്ലാതെ പാര്ലമെന്റന്റിന്റെ ഷാർദ്ധഹയിൽ പ്രശനം കൊണ്ടുവരണമെന്ന് എളമരം ആവശ്യപ്പെട്ടിരുന്നു ലക്ഷദ്വീപുകാരുടെ പോരാട്ടത്തെ പിന്തുണച്ച് കൊണ്ട് നിയമസഭ പ്രമേയം പാസാക്കാണമെന്ന് നേരത്തെ ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്. അതിന് അടുത്ത ദിവസം നയപ്രഖ്യാപന പ്രസംഗത്തിൻമേൽ ചർച്ച നടക്കും. ഇതിന് ശേഷം ലക്ഷദ്വീപുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കാനുള്ള സാധ്യതയാണ് സ്പീക്കർ പരിശോധിക്കുന്നത്.