സാമ്പത്തിക വിദഗ്ധന്‍ ആര്‍തര്‍ ലാഫറിന് പരമോന്നത സിവിലിയന്‍ ബഹുമതി
ജൂണ്‍ 19ന് വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍തറിന് അവാര്‍ഡ് സമ്മാനിക്കും. അമേരിക്കന്‍ ചരിത്രത്തില്‍ സാമ്പത്തിക രംഗത്ത് ലാഫറെന്ന് ട്രംമ്പ് അവാര്‍ഡ് പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു.
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയിലെ സിവിലിയന്‍ പരമോന്നത ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം അവാര്‍ഡ് സുപ്രസിദ്ധ സാമ്പത്തിക വിദഗ്ധനായ ആര്‍തര്‍ ലാഫറിനെ പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു.
ജൂണ്‍ 19ന് വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍തറിന് അവാര്‍ഡ് സമ്മാനിക്കും. അമേരിക്കന്‍ ചരിത്രത്തില്‍ സാമ്പത്തിക രംഗത്ത് ലാഫറെന്ന് ട്രംമ്പ് അവാര്‍ഡ് പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു.
പ്രസിഡന്റ് റീഗന്റെ ഉപദേഷ്ടാവായിരുന്ന ആര്‍തര്‍ ടാക്‌സ് വര്‍ദ്ധനവും, ഗവണ്മെണ്ടിന്‍രെ വരുമാനവും എന്ന വിഷയത്തില്‍ ‘ലാഫര്‍ കര്‍വ്’ സ്ഥാപിക്കുവാന്‍ ആര്‍തറിന് കഴിഞ്ഞിട്ടുണ്ട്. ട്രംബോണൊമിക്‌സ് എന്ന പുസ്തകത്തിന്റെ സഹ രചയിതാവുകൂടിയാണ് ആര്‍തര്‍.
വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിക്കുന്ന രാജ്യത്തിന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുന്നതിന് സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കുന്നതാണ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം മെഡല്‍!
ഗോള്‍ഫര്‍ ടൈഗര്‍ വുഡ്‌സിന് കായിക രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഈ മാസമാദ്യം പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കിയിരുന്നു.