കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടന, “അർദ്ധ രാത്രി വാട്സ് ആപ്പിലൂടെ നടത്തിയ പുനഃസംഘടന”എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാൻ.

അർദ്ധ രാത്രി വാട്സ് ആപ്പിലൂടെ നടത്തിയ പുനഃസംഘടന ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി. പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമമെങ്കിൽ പഴയ ഗ്രൂപ്പുകൾ സജീവമാക്കും. തങ്ങളുടെ അതൃപ്തി നേരിട്ട് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും ബെന്നി ബഹനാൻ എംപി

0

കണ്ണൂര്‍ | കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടനയിൽ അമർഷം പരസ്യമാക്കി എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാൻ. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിർദേശം നടപ്പായില്ലെന്ന് ബെന്നി ബഹനാൻപറഞ്ഞു . അർദ്ധ രാത്രി വാട്സ് ആപ്പിലൂടെ നടത്തിയ പുനഃസംഘടന ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി. പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമമെങ്കിൽ പഴയ ഗ്രൂപ്പുകൾ സജീവമാക്കും. തങ്ങളുടെ അതൃപ്തി നേരിട്ട് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും ബെന്നി ബഹനാൻ എംപി പറഞ്ഞു.

ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടന കോൺഗ്രസിൽ കലാപത്തിലേക്കാണ് നീങ്ങുന്നത്. ഡിസിസി യോഗങ്ങൾ അടക്കം ബഹിഷ്ക്കരിച്ച് ഇനിയുള്ള പുനഃസംഘടനാ നടപടികളുമായി നിസ്സഹകരിക്കാൻ എ ഗ്രൂപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് എംകെ രാഘവൻ എം പി ഇന്നലെ വിമർശിച്ചത്. പുനഃസംഘടന പ്രഖ്യാപനം നിരാശജനകമാണെന്നാണ് ബെന്നി ബഹനാൻ ഇന്ന് പ്രതികരിച്ചത്. നേതൃത്വത്തെ ഇനി കാണില്ലെന്നും ബെന്നി ബഹനാൻ കൂട്ടിച്ചേര്‍ത്തു.

ഒരോരുത്തരെയും അടർത്തിയെടുത്ത് ചിലർ സ്വന്തം ഗ്രൂപ്പുണ്ടാക്കുന്നു. പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമമെങ്കിൽ പഴയ ഗ്രൂപ്പ് സജീവമാക്കുമെന്നും ബെന്നി ബഹനാൻ എം പി പറഞ്ഞു. കഴിഞ്ഞദിവസം എംകെ രാഘവൻ എംപിയും പട്ടികക്കെതിരെ രംഗത്തുവന്നിരുന്നു. നേതൃത്വത്തിനെതിരെ പടയൊരുക്കം ശക്തമാക്കാൻ എ ഐ ഗ്രൂപ്പ് നേതാക്കൾ ഉടൻ യോഗം ചേരും. അതേസമയം ചോദ്യങ്ങളോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഒഴിഞ്ഞുമാറി.

You might also like

-