റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; കരുത്ത് തെളിയിച്ച് പരേഡ് 861 ബ്രഹ്‌മോസ് മിസൈല്‍ റജിമെന്റിന്റെ യുദ്ധകാഹളം

ലെഫ്റ്റന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് നയിച്ചത്.

0

ഡല്‍ഹി: രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡില്‍ 861 ബ്രഹ്‌മോസ് മിസൈല്‍ റജിമെന്റിന്റെ യുദ്ധകാഹളം ‘സ്വാമിയേ ശരണമയ്യപ്പാ’ മന്ത്രം. പരമ്പരാഗതമായി ഉപയോഗിക്കുന്ന ദുര്‍ഗാ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് എന്നിവയ്‌ക്കൊപ്പമാണ് സ്വാമി സ്തുതിയും ഉള്‍പ്പെടുത്തിയത്.ജനുവരി 15ന് ഡല്‍ഹിയില്‍ നടന്ന 73-ാമത് കരസേനാ ദിനാചരണ പരേഡിലും ബ്രഹ്‌മോസിന്റെ യുദ്ധകാഹളം സ്വാമിയേ ശരണമയ്യപ്പാ മന്ത്രമായിരുന്നു.മധ്യദൂര സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ് ഉപയോഗിക്കാന്‍ അനുമതി കിട്ടിയ ആദ്യത്തെ സൈനിക സംഘമാണ് 861 മിസൈല്‍ റജിമെന്റ്. ഓപറേഷന്‍ മേഘദൂത്, ഓപറേഷന്‍ വിജയ്, ഓപറേഷന്‍ പരാക്രം എന്നിവയില്‍ റജിമെന്റ് പങ്കെടുത്തിട്ടുണ്ട്.

ലെഫ്റ്റന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് നയിച്ചത്. രാജ്യത്തിന്റെ സൈനിക ശക്തി തെളിയിക്കുന്നതായിരുന്നു പരേഡ്. രാജ്യത്തെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് ഭാവന കാന്തും ബംഗ്ലാദേസ് സായുധ നേനയുടെ സംഘവും പരേഡില്‍ പങ്കെടുത്തു.അരനൂറ്റാണ്ടിനിടെ ആദ്യമായാണ് വിശിഷ്ടാതിഥി ഇല്ലാതെ റിപ്പബ്ലിക് ദിന ആഘോഷം നടക്കുന്നത് കൊവിഡ് പശ്ചാത്തലത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ചെങ്കോട്ടവരെ മാര്‍ച്ച് ചെയ്തിരുന്ന പരേഡ് ഇക്കുറി നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും. കേന്ദ്രഭരണപ്രദേശമായ ലഡാക്ക് ആദ്യമായി പങ്കെടുക്കുന്നതാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രത്യേകതകളിലൊന്ന്

You might also like

-