റിപ്പബ്ലിക് ടി.വി നിരോധിക്കണംഹർജിക്കാർക്ക് സുപ്രീം കോടതിയെ സമീപിക്കാം ബോംബെ ഹൈക്കോടതി

റിപ്പബ്ലിക് ടി.വിയും അതിന്റെ മാനേജ്‌മെന്റും വർഗീയ വിദ്വേഷം പരത്തുകയാണെന്നാണ് ആരോപിച്ച കോൺഗ്രസ് നേതാക്കളായ ഭാഗ് ജഗ്താപ്, സുരാജ് ഠാക്കൂർ എന്നിവർ നൽകിയ ഹരജിയിൽ വാദംകേട്ട ജസ്റ്റിസ് പൃഥിരാജ് ചവാൻ, ഹരജിക്കാരോട് സുപ്രിം കോടതി സമീപിക്കാൻ നിർദേശം നൽകിയത്

0

മുംബൈ :ടെലിവിഷനിലൂടെ വർഗീയ പരാമർശം നടത്തുകയാണെന്ന് ആരോപിച്ച് അർണാബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടി.വി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വിധി പറയാതെ ബോംബെ ഹൈക്കോടതി. ഇടക്കാല വിധിവേണമെങ്കിൽ  സുപ്രീം കോടതിയെ സമീപിക്കാമെന്നു വ്യക്തമാക്കി. റിപ്പബ്ലിക് ടി.വിയും അതിന്റെ മാനേജ്‌മെന്റും വർഗീയ വിദ്വേഷം പരത്തുകയാണെന്നാണ് ആരോപിച്ച കോൺഗ്രസ് നേതാക്കളായ ഭാഗ് ജഗ്താപ്, സുരാജ് ഠാക്കൂർ എന്നിവർ നൽകിയ ഹരജിയിൽ വാദംകേട്ട ജസ്റ്റിസ് പൃഥിരാജ് ചവാൻ, ഹരജിക്കാരോട് സുപ്രിം കോടതി സമീപിക്കാൻ നിർദേശം നൽകിയത് .2020 ഏപ്രിൽ 16, 17 തീയതികളിൽ മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിൽ രണ്ട് ഹിന്ദു സന്യാസിമാരടക്കം മൂന്നുപേരെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ സംഭവം റിപ്പബ്ലിക് ടി.വി റിപ്പോർട്ട് ചെയ്തത് വർഗീയ വിദ്വേഷം പരത്തുന്ന വിധത്തിലാണെന്നും മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ കുറ്റപ്പെടുത്തുന്ന വിധത്തിലുള്ള പരിപാടി ചാനൽ സംപ്രേഷണം ചെയ്‌തെന്നും ഹരജിയിൽ പറയുന്നു.അതേസമയം ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ ഇരകളായ ആളുകൾ അതേ മതത്തിലെ അംഗങ്ങളാണെന്ന് പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു  2020 ഏപ്രിൽ 21 ന് റിപ്പബ്ലിക് ടിവി “പുച്ചാ ഹായ് ഭാരത്” എന്നപേരിൽ  വാർത്താധിഷ്ഠിത പരിപാടി സംപ്രേഷണം ചെയ്തിരുന്നു അതിൽ  . പൽഘർ ജനക്കൂട്ടകൊലപാതകത്തെ കൊലപാതകത്തെ രാഷ്ട്രീയവും മതപരവുമായി ചിത്രീകരിക്കാൻ ശ്രമിച്ചതായി ഹർജിക്കാർ ആരോപിക്കുന്നു

വർഗീയ വിദ്വേഷം പരത്തിയ വാർത്തകളുടെ പേരിൽ അന്വേഷണം നേരിടുന്ന റിപ്പബ്ലിക് ടി.വിയുടെ സംപ്രേഷണം അന്വേഷണം പൂർത്തിയാകുന്നതുവരെ നിരോധിക്കണമെന്നും, ചാനൽ സ്ഥാപകനും വാർത്താവിഭാഗം മേധാവിയുമായ അർണാബ് ഗോസ്വാമിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.അതേസമയം പൽഗർ ആൾക്കൂട്ട കൊലപാതകം റിപ്പബ്ലിക് ടി.വി റിപ്പോർട്ട് ചെയ്ത സംഭവം സുപ്രീം കോടതിയുടെ പരിഗണനയിൽ ആണെന്നും ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ചവാൻ പറഞ്ഞു. റിപ്പബ്ലിക് ടി.വി മാനേജ്‌മെന്റിനെതിരെ അന്വേഷണം നടക്കരുതെന്ന അഭിപ്രായമില്ലെന്നും ഇക്കാര്യത്തിൽ ഇടക്കാല വിധി വേണമെങ്കിൽ ഹരജിക്കാരന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ, തനിക്കെതിരെ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർണാബ് ഗോസ്വാമി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇക്കാര്യത്തിന് ഹൈക്കോടതിയെ സമീപിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. അർണബ് ഇതുവരെ ഹൈക്കോടതിയെ സമീപിച്ചിട്ടില്ല.

You might also like

-