പെയ്യാൻ മടിച്ച മഴ !… ജൂണിൽ 55 ശതമാനം മഴക്കുറവ്
കാസർകോട് ജില്ലയിൽ 72ശതമാനവും വയനാട് ജില്ലയിൽ 69 ശതമാനവും മഴക്കുറവാണ് രേഖപ്പെടുത്തിയത്. കാസർകോട് 398 മി.മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് വെറും 111 മില്ലി മീറ്റർ മാത്രം. പത്തനംതിട്ടയിൽ മാത്രമാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. 237 മില്ലി മീറ്റർ ലഭിക്കേണ്ടിടത്ത് 215.5 മില്ലി മീറ്റർ മഴ ലഭിച്ചു. 9 ശതമാനം മാത്രമാണ് കുറവുണ്ടായത്. തിരുവനന്തപുരം (-43), കൊല്ലം(-23), ആലപ്പുഴ(-41), കോട്ടയം(-60), ഇടുക്കി (-64) എറണാകുളം(-46), തൃശൂർ(-60), പാലക്കാട് (-63), മലപ്പുറം(-53), കോഴിക്കോട്(-67), കണ്ണൂർ(-63) എന്നിങ്ങനെയാണ് മഴക്കുറവ്
തിരുവനന്തപുരം| സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ഇനിയും ശക്തമായില്ല. ജൂൺ ഒന്നു മുതൽ 14 വരെയുള്ള കണക്കനുസരിച്ച് 55 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. ഇതുവരെ 280.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 126 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. പത്തനംതിട്ട മാത്രമാണ് ശരാശരിക്കടുത്ത് മഴ ലഭിച്ച ജില്ല. ബാക്കി 13 ജില്ലകളിലും വലിയ വ്യത്യാസത്തിൽ മഴക്കുറവ് രേഖപ്പെടുത്തി. കാസർകോട്, വയനാട് ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.
കാസർകോട് ജില്ലയിൽ 72ശതമാനവും വയനാട് ജില്ലയിൽ 69 ശതമാനവും മഴക്കുറവാണ് രേഖപ്പെടുത്തിയത്. കാസർകോട് 398 മി.മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് വെറും 111 മില്ലി മീറ്റർ മാത്രം. പത്തനംതിട്ടയിൽ മാത്രമാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. 237 മില്ലി മീറ്റർ ലഭിക്കേണ്ടിടത്ത് 215.5 മില്ലി മീറ്റർ മഴ ലഭിച്ചു. 9 ശതമാനം മാത്രമാണ് കുറവുണ്ടായത്. തിരുവനന്തപുരം (-43), കൊല്ലം(-23), ആലപ്പുഴ(-41), കോട്ടയം(-60), ഇടുക്കി (-64) എറണാകുളം(-46), തൃശൂർ(-60), പാലക്കാട് (-63), മലപ്പുറം(-53), കോഴിക്കോട്(-67), കണ്ണൂർ(-63) എന്നിങ്ങനെയാണ് മഴക്കുറവ്.
ബിപോർജോയ് ചുഴലിക്കാറ്റ് കാരണം വരുന്ന കുറച്ച് ദിവസത്തേക്ക് കൂടി മഴ ലഭിക്കുന്നതിൽ കുറവുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ജൂൺ 19വരെ പുറപ്പെടുവിച്ച പ്രവചനത്തിൽ സാധാരണ മഴ ലഭിക്കാൻ മാത്രമാണ് സാധ്യത. ഒറ്റപ്പെട്ട ചിലയിടങ്ങളിൽ കനത്ത മഴ ലഭിച്ചേക്കും