സർക്കാരിന് ആശ്വസം ! ദൂരിതാശ്വാസ നിധി ചിലവഴിക്കാൻ സർക്കാരിന് അധികാരം ഉണ്ട് ലോകായുക്ത

മന്ത്രിസഭ യോഗത്തിൻ്റെ തീരുമാനം പരിശോധിക്കാൻ ലോകയുക്തയ്ക്ക് അധികാരം ഇല്ലെന്ന സുപ്രാധാന നിരീക്ഷണവും വിധിയിലുണ്ട്. തീരുമാനങ്ങളുടെ നടപടിക്രമങ്ങളാണ് പരിശോധിച്ചതെന്ന് വ്യക്തമാക്കിയ ലോകായുക്ത മൂന്ന് ലക്ഷത്തിന് മുകളിൽ തുക കൈമാറിയതിന് മന്ത്രിസഭയുടെ അംഗീകാരം ഉണ്ടായിരുന്നതായും ചൂണ്ടിക്കാണിച്ചു. അഴിമതി കണ്ടെത്താനായില്ലെന്നും സ്വജനപക്ഷപാതം ഇല്ലെന്നും വിധി വ്യക്തമാക്കുന്നു. പരാതി ലോകായുക്തയുടെ നിയമ പരിധിക്ക് പുറത്താണെന്നും വിധിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

0

തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തുവെന്ന കേസിൽ സര്‍ക്കാരിന് ആശ്വാസം. ഫണ്ട് നല്‍കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ധനദുര്‍വിനിയോഗം നടന്നിട്ടില്ലെന്നും ലോകായുക്തയുടെ ഫുള്‍ബെഞ്ച് വിധി. ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹർജിയും ലോകായുക്ത തള്ളി. ഇതോടെ ഉപലോകായുക്തമാർക്കും കേസില്‍ വിധി പറയാന്‍ അവസരം ലഭിച്ചു. മന്ത്രിസഭ യോഗത്തിൻ്റെ തീരുമാനം പരിശോധിക്കാൻ ലോകയുക്തയ്ക്ക് അധികാരം ഇല്ലെന്ന സുപ്രാധാന നിരീക്ഷണവും വിധിയിലുണ്ട്. തീരുമാനങ്ങളുടെ നടപടിക്രമങ്ങളാണ് പരിശോധിച്ചതെന്ന് വ്യക്തമാക്കിയ ലോകായുക്ത മൂന്ന് ലക്ഷത്തിന് മുകളിൽ തുക കൈമാറിയതിന് മന്ത്രിസഭയുടെ അംഗീകാരം ഉണ്ടായിരുന്നതായും ചൂണ്ടിക്കാണിച്ചു. അഴിമതി കണ്ടെത്താനായില്ലെന്നും സ്വജനപക്ഷപാതം ഇല്ലെന്നും വിധി വ്യക്തമാക്കുന്നു. പരാതി ലോകായുക്തയുടെ നിയമ പരിധിക്ക് പുറത്താണെന്നും വിധിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തിന് നൽകിയ സാമ്പത്തിക സഹായം അധികാര ദുർവിനിയോഗം ആണെന്നും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ നിന്ന് അനുവദിച്ച പണം തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. കേസിൽ മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്നവിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടത്. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടി കുറയ്ക്കുന്ന നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനാൽ തന്നെ ഈ വിധി സർക്കാരിന് ഏറെ നിർണായകമായിരുന്നു.

27. 07. 2017 നാണ് അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകാൻ കാബിനറ്റ് തീരുമാനിച്ചത്. മൂന്ന് മാസം കഴി‌ഞ്ഞ് 2017 ഒക്ടോബർ നാലിനാണ് രണ്ടാമത്തെ ആരോപണത്തിന് ആധാരമായ ക്യാബിനറ്റ് തീരുമാനം എത്തിയത്. കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനത്തിലെ പോലീസുകാരൻ പ്രവീണിന് അപകടം പറ്റിയ സംഭവത്തിൽ നിയമാനുസൃതം ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് പുറമേ 20 ലക്ഷം രൂപ കൊടുക്കാൻ ക്യാബിനറ്റ് തീരുമാനമെടുത്തു. 2018 ജനുവരി 24നാണ് മൂന്നാമത്തെ ക്യാബിനറ്റ് തരുമാനം. മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് 8,66,000/- രൂപയുടെ സഹായവും മകന് ജോലിയും നൽകാനായിരുന്നു ക്യാബിനറ്റ് തീരുമാനം. ഈ മൂന്ന് തീരുമാനങ്ങൾ ചോദ്യം ചെയ്ത് വിവരാവകാശ പ്രവർത്തകൻ ആഎസ് ശശികുമാർ ലോകായുക്തയെ സമീപിച്ചു.

2019 ജനുവരി 14 വിശദമായ വാദപ്രതിവാദങ്ങൾക്ക് ശേഷം പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും ജസ്റ്റിസ് പയസ് സി കുര്യാക്കോസ് അദ്ധ്യക്ഷനായ ലോകായുക്തയുടെ ഫുൾ ബഞ്ചിന്റെ വിധിന്യായം പുറപ്പെടുവിച്ചു. 2022 ജനുവരിയിൽ ലോകായുക്തയിൽ കേസിന്റെ വിശദമായ വാദം ആരംഭിച്ചു. 2022 മാർച്ചിൽ വാദം പൂർത്തിയായി വിധിപറയാനായി മാറ്റി വച്ചു. എന്നാൽ ഉത്തരവ് അനന്തമായി നീണ്ടു. ഒരുകൊല്ലമായിട്ടും വിധിപറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരൻ ഹൈക്കോടതിയിലെത്തി. കോടതി ഇടപെട്ടു. വേനൽക്കാല അവധി ആരംഭിക്കുന്നതിനു മുമ്പ് വിധി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം വീണ്ടും പരാതിക്കാരൻ ലോകായുക്തക്ക് മുന്നിലെത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് 31ലെ ഭിന്നവിധിക്ക് പിന്നാലെ, ഹർജി മൂന്ന് അംഗ ബെഞ്ചിന് വിട്ടുകൊണ്ട് വീണ്ടും ഉത്തരവായി. 2023 ആഗസ്ത് എട്ടിന് മൂന്ന് അംഗ ബെഞ്ച് വാദം പൂർത്തിയാക്കി ഹർജി വിധി പറയാൻ മാറ്റുകയായിരുന്നു.

You might also like

-