ധനുഷിന് ആശ്വാസം നയന്‍താരയ്ക്ക് തിരിച്ചടി, ഡോക്യുമെന്ററി കേസില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ഹര്‍ജി തള്ളി കോടതി
10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ധനുഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.
മുംബൈ:നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് താരങ്ങളായ ധനുഷും നയൻതാരയും തമ്മിലുള്ള തർക്കം മുറുകിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ധനുഷിനെതിരെ നെറ്റ്ഫ്ലിക്സ് ഇന്ത്യ നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ധനുഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ഇതിനെതിരെ നെറ്റ്ഫ്ലിക്സ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഓഫിസ് മദ്രാസ് ഹൈക്കോടതിയുടെ പരിധിയിൽ അല്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ധനുഷിന്റെ ഹർജി തള്ളണമെന്ന നെറ്റ്ഫ്ളിക്സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. നെറ്റ്ഫ്ളിക്സ് ഇന്ത്യ, നയൻതാര, വിഘ്നേഷ് ശിവൻ എന്നിവരായിരുന്നു എതിർ കക്ഷികൾ. ധനുഷിന്റെ ഹർജി ഫെബ്രുവരി 5 ന് പരിഗണിക്കും