ചെങ്കോട്ട സ്ഫോടനം ,ഡോ. മുസമ്മിൽ ഒളിച്ചു താമസിച്ച ഹരിയാനയിലെ ഫരീദാബാദിലെ താഗ ഗ്രാമത്തിൽ 2600 കിലോ സ്ഫോടക വസ്തുക്കൽ പിടികൂടി
അമോണിയം നൈട്രേറ്റ് എന്ന് സംശയിക്കുന്ന ഏകദേശം 360 കിലോഗ്രാം എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കളും, രാസവസ്തുക്കൾ, റിയാജന്റുകൾ, മറ്റ് തീപിടിക്കുന്ന വസ്തുക്കൾ, ഇലക്ട്രോണിക് സർക്യൂട്ടുകൾ, ബാറ്ററികൾ, വയറുകൾ, റിമോട്ട് കൺട്രോളുകൾ, ടൈമറുകൾ, മെറ്റൽ ഷീറ്റുകൾ എന്നിവയും കണ്ടെത്തി.
ഡൽഹി | ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഒളിച്ചു താമസിച്ചത് ഹരിയാനയിലെ ഫരീദാബാദിലെ താഗ ഗ്രാമത്തിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ ഒളിത്താവളത്തിൽ നിന്നും 2600 കിലോ സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയിരുന്നത്. കൂടാതെ ഇവിടെ നിന്നാണ് ഡോ. മുസമ്മിലിനെ പോലീസ് പിടികൂടിയത്. ഇയാൾ ഇവിടെ ഒരാഴ്ചയോളമായി ഒളിച്ച് താമസിക്കുകയായിരുന്നു.
ഇതിൽ അമോണിയം നൈട്രേറ്റ് എന്ന് സംശയിക്കുന്ന ഏകദേശം 360 കിലോഗ്രാം എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കളും, രാസവസ്തുക്കൾ, റിയാജന്റുകൾ, മറ്റ് തീപിടിക്കുന്ന വസ്തുക്കൾ, ഇലക്ട്രോണിക് സർക്യൂട്ടുകൾ, ബാറ്ററികൾ, വയറുകൾ, റിമോട്ട് കൺട്രോളുകൾ, ടൈമറുകൾ, മെറ്റൽ ഷീറ്റുകൾ എന്നിവയും കണ്ടെത്തി.ഡോക്ടറുടെ അറസ്റ്റിന് തൊട്ടുപിന്നാലെയാണ് ധൗജ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശത്ത് റെയ്ഡ് യിലാണ് സ്ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടിയത് .
ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ നിന്നുള്ള മുസമ്മിൽ ഷക്കീൽ, ഏകദേശം മൂന്നര വർഷം മുമ്പ് താമസം ജില്ലയിലേക്ക് മാറിയതിനുശേഷം ഫരീദാബാദിലെ അൽ-ഫലാഹ് യൂണിവേഴ്സിറ്റി ആൻഡ് ഹോസ്പിറ്റലിൽ പഠിപ്പിച്ചു വരികയായിരുന്നുവെന്ന് ഹരിയാന പോലീസ് വൃത്തങ്ങൾ ഇന്ത്യ വിഷൻ മിഡിയയയോട് പറഞ്ഞു.
ദക്ഷിണ കാശ്മീരിലെ കുൽഗാം ജില്ലയിൽ നിന്നുള്ള മറ്റൊരു ഡോക്ടർ അദീൽ അഹമ്മദ് റാത്തർ വഴിയാണ് ജമ്മു കാശ്മീർ പോലീസ് ഷക്കീലിനെ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള ഒരു ആശുപത്രിയിൽ നിന്നാണ് അദീലിനെ അറസ്റ്റ് ചെയ്തത്, എവിടാമായിരുന്നു ഇയാളുടെ ഇപ്പോഴത്തെ താവളം
ശ്രീനഗറിലെ ബൻപോറ നൗഗാം പ്രദേശത്ത് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനോട് (ജെ.ഇ.എം) ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ജമ്മു കശ്മീർ പോലീസ് ആരംഭിച്ച തിരച്ചിലിന്റെ ഭാഗമാണ് ഡോക്ടർമാരുടെ അറസ്റ്റ്. പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെയുള്ള ഭീഷണി പോസ്റ്ററുകളാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്.
പോസ്റ്ററുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ ഏഴ് വ്യക്തികളിലേക്ക് എത്തിച്ചേർന്നതായും അവരെല്ലാം അറസ്റ്റിലായതായും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്ക് ജെയ്‌ഷെ മുഹമ്മദുമായും അൽ ഖ്വയ്ദയുടെ ജമ്മു കശ്മീർ വിഭാഗമായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദുമായും (എ.ജി.യു.എച്ച്) ബന്ധമുണ്ടെന്ന് ജമ്മു കശ്മീർ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഐ20 കാർ വാങ്ങിയ ശേഷം ഉമർ പിന്നീട് എത്തിയത് സർവ്വകലാശാല ക്യാമ്പസിലാണെന്ന് വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഒക്ടോബർ 29 മുതൽ നവംബർ 10 വരെ ഉമ്മർ കാർ ക്യാമ്പസിനുള്ളിൽ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. കൂട്ടാളികൾ പിടിയിലായത് അറിഞ്ഞതോടെ ക്യാമ്പസിലെത്തിയ ഉമർ കാർ എടുത്ത് പുറപ്പെട്ടതായാണ് വിവരങ്ങൾ. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹരിയാന പൊലീസ് ശേഖരിച്ചു.