പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ഒരുകൂട്ടർ ഒരിമ്പിട്ടിറങ്ങിയിരിക്കയാണെന്ന് സ്വന്തം കുടുമബത്തയും പൊതു സമൂഹത്തെയും മഹാരോഗത്താൽ മുക്കിക്കൊല്ലാനുള്ള ദുഷ്ട പ്രവർത്തിയാണ് ഇവർ ചെയ്യുന്നത് മുഖ്യമന്ത്രി
പൂന്തുറയിൽ ഉള്ളവരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വാട്സ്ആപ്പ് പ്രചാരണം നടത്തി
തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ഒരുകൂട്ടർ ഒരിമ്പിട്ടിറങ്ങിയിരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു സ്വർണക്കടത്തിന്റെ പേരിൽ സമരാഭാസം കാട്ടികൂട്ടുന്ന ഇവർ പൊതു നിരത്തിൽ മസ്സുക്കു ധരിക്കാതെ തുപ്പുകയും കെട്ടിപിടിക്കുകയൂം ചെയ്യുന്നു സ്വന്തം കുടുമബത്തയും പൊതു സമൂഹത്തെയും മഹാരോഗത്താൽ മുക്കിക്കൊല്ലാനുള്ള ദുഷ്ട പ്രവർത്തിയാണ് ഇവർ ചെയ്യുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അത് അട്ടിമറിക്കുന്ന നടപടിയാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു പറഞ്ഞു
യു.ഡി.എഫ് നേതാക്കളാണ് പ്രതിരോധ പ്രവർത്തനം അട്ടിമറിക്കുന്നതിന് മുൻപിൽ നിൽക്കുന്നത്, പൂന്തുറയിൽ ഉള്ളവരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വാട്സ്ആപ്പ് പ്രചാരണം നടത്തി. തെറ്റായ പ്രചാരണങ്ങളെ തുടർന്നാണ് രാവിലെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തെരുവിലിറങ്ങിയാൽ സർക്കാർ സഹായം കിട്ടുമെന്നും അവർ പ്രചരിപ്പിച്ചു. ഇതിന്റെ ഫലമായി സ്ത്രീകളടക്കമുള്ള നൂറ് പേര്‍ അടങ്ങുന്ന സംഘം തടിച്ചൂകൂടി.
കാരക്കോണം മെഡിക്കല്‍ കോളജില്‍ കഴിയുന്ന തങ്ങളുടെ ബന്ധുക്കള്‍ക്ക് ഭക്ഷണവും മരുന്നും ലഭിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഒരു പ്രത്യേക പ്രദേശത്തെ അപകീർത്തിപ്പെടുത്താനല്ല സർക്കാരിന്റെ ശ്രമം. മനുഷ്യജീവൻ രക്ഷിക്കലാണ് സർക്കാർ ശ്രമിക്കുന്നത് ഒരുചെറിയ പ്രദേശത്തു മഹാമാരി പടരുമ്പോൾ അതിനെ പ്രതിരോധിക്കാൻ ചില നിയന്ത്രങ്ങൾ കൊണ്ടുവരേണ്ടിവരും അതിൽ ചിലർക്ക് പ്രശ്ങ്ങൾ ഉണ്ടായേക്കാം പൂന്തുറയിലെ സ്ഥിതി മുംബൈക്കും ചെന്നൈക്കും സമമെന്നു മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്തു സമ്പർക്ക കേസുകൾ കൂടുന്നത് അപകടകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച സമ്പര്‍ക്കം വഴി മാത്രം 204 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഇതരസംസ്ഥാനങ്ങളിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും വരുന്നവരിൽ നിന്നാണു പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകൾ വരുന്നത്. സമ്പര്‍ക്ക കേസുകൾ കൂടുന്നത് അപകടകരമാണ്. ജൂണില്‍ 9.63 ശതമാനമായിരുന്നു സമ്പര്‍ക്ക കേസുകളുടെ തോത്, ജൂണ്‍ 27 ന് 5.11 ശതമാനമായി. ജൂണ്‍ 30ന് 6.16 ശതമാനമായി. വ്യാഴാഴ്ചത്തെ കണക്കിൽ അത് 20.64 ശതമാനമായി ഉയർന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി എ സാഹചര്യത്തിൽ അപകടം മനസിലാക്കി . ജനങ്ങൾ സകരുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ ആവർത്തിച്ച ആവശ്യപ്പെട്ടു .