സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍ രൂക്ഷമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍
ലോകത്താകമാനം സാമ്പത്തികമാന്ദ്യത്തിന് സാധ്യതയുണ്ട്
ലോകത്താകമാനം സാമ്പത്തികമാന്ദ്യത്തിന് സാധ്യതയുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വേഗത്തില്‍ തിരിച്ചുവരുമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.
സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍ രൂക്ഷമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അടിയന്തര നടപടികള്‍ എടുക്കേണ്ട സാഹചര്യമാണ്. ചെറുകിട, ഇടത്തരം ബാങ്കിങ് ഇതര ധനസ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ പലിശക്ക് പണം നല്‍കും. ഇതിനായി 50,000 കോടി രൂപ ആര്‍.ബി.ഐ അനുവദിക്കും. നബാര്‍ഡ്, സിഡ്ബി തുടങ്ങിയവക്ക് മൂലധന സഹായമായി 50,000 കോടി രൂപ അനുവദിച്ചു. നബാര്‍ഡിന് 25,000 കോടി, നാഷണല്‍ ഹൌസിങ് ബാങ്കിന് 10,000 കോടി രൂപ, സിഡ്ബിക്ക് 15,000 കോടി രൂപ എന്നിങ്ങനെയായിരിക്കും തുക നീക്കിവെക്കുക.റിവേഴ്സ് റിപ്പോ നിരക്ക് നാലില്‍ നിന്ന് 3.75 ശതമാനമാക്കി കുറച്ചു.സംസ്ഥാനങ്ങള്‍ക്ക് ദൈനംദിന ചെലവുകള്‍ക്ക് 60 ശതമാനം തുക മുന്‍കൂറായെടുക്കാമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.