ശശിതരൂരിന്റെ എംപി ഫണ്ടിൽ നിന്നും 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ മുഖ്യ മന്ത്രിക്ക് കൈമാറി
ശശി തരൂര്‍ എം.പിയുടെ പ്രാദേശിക ഫണ്ടുപയോഗിച്ച് വാങ്ങിയ ആയിരം കിറ്റുകളാണ് മുഖ്യമന്ത്രി കൈമാറിയത് കിറ്റുകള്‍ തിരുവനന്തപുരം ജില്ലയിലെ ഉപയോഗത്തിനായി കലക്ടര്‍ക്കും ഡി.എം.ഒയ്ക്കും കൈമാറി
തിരുവനതപുരം :കോവിഡിന്റെ സമൂഹവ്യാപനം പരിശോധിക്കാനുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തെത്തി. ശശി തരൂര്‍ എം.പിയുടെ പ്രാദേശിക ഫണ്ടുപയോഗിച്ച് വാങ്ങിയ ആയിരം കിറ്റുകളാണ് മുഖ്യമന്ത്രി കൈമാറിയത് കിറ്റുകള്‍ തിരുവനന്തപുരം ജില്ലയിലെ ഉപയോഗത്തിനായി കലക്ടര്‍ക്കും ഡി.എം.ഒയ്ക്കും കൈമാറി. കോവിഡ് മരണം നടന്ന പോത്തന്‍കോടാവും ഇത് ആദ്യമായി ഉപയോഗിക്കുക. രണ്ടര മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ നേട്ടം. മറ്റ് ജില്ലകളില്‍ ഉപയോഗിക്കാനുള്ള രണ്ടായിരം കിറ്റുകള്‍ ഞായറാഴ്ചയെത്തിക്കും