പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ത്രിപുര സ്വദേശി പിടിയിൽ

ആറു മാസം മുമ്പാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്

0

തിരുവനന്തപുരം തുമ്പയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ത്രിപുര സ്വദേശിയായ സുമന്‍ദാസിനെയാണ് തുമ്പ പൊലീസ് പിടികൂടിയത്.
ആറു മാസം മുമ്പാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
ജെ.സി.ബി ഓപ്പറേറ്ററായ സുമന്‍ദാസ് പെൺകുട്ടിയുടെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്കൂളിലെ അധ്യാപിക വഴിയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്കൂളിലെ പ്രധാന അധ്യാപിക വഴി തുമ്പ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ത്രിപുരയിൽ നിന്നാണ് കേരളാ പോലീസ് അറസ്റ്റു ചെയ്തത്. സുമന്‍ദാസിനെതിരെ പോക്സോ ചുമത്തിയാണ് കേസെടുത്തത്. പ്രതിയെ തിരുവനതപുരം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

You might also like

-