പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ
പൂജാരി നിരന്തരം പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടി അമ്മയെ ധരിപ്പിച്ചെങ്കിലും യാളുടെ നടപടിയെ എതിർത്തില്ല മാത്രമല്ല പലപ്പോഴു പീഡനത്തിന് അവസരമായൊരുക്കികൊടുത്തത് അമ്മതന്നെയാണെന്നും പോലീസ് പറയുന്നു
ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. തിരുവല്ല നിരണം സ്വദേശി അഭിലാഷ് (40) ആണു പെണ്‍കുട്ടിയുടെ അമ്മയുമാണ് അറസ്റ്റിലായത്.
ക്ഷേത്രങ്ങളിലും വീടുകളിലും പൂയും മന്ത്രവാദവുമായി നടത്തുന്ന അഭിലാഷിനെ പൂജ നടത്തുന്നതിനയാണ് പെൺകുട്ടിയുടെ ‘അമ്മ സമീപിക്കുന്നത് . തുടർന്ന് ഇരുവരും അടുപ്പത്തിലായി. തുടർന്നു ഇരുവരും വാടകയ്ക്കു താമസിക്കുന്ന സമയത്താണ് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പൂജാരി നിരന്തരം പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടി അമ്മയെ ധരിപ്പിച്ചെങ്കിലും യാളുടെ നടപടിയെ എതിർത്തില്ല മാത്രമല്ല പലപ്പോഴു പീഡനത്തിന് അവസരമായൊരുക്കികൊടുത്തത് അമ്മതന്നെയാണെന്നും പോലീസ് പറയുന്നു .പൂജാരിയുടെ പീഡനം സഹിക്കാതായതിനെത്തുടർന്നു പെൺകുട്ടി വിവരം അമ്മൂമ്മയെ അറിയിക്കുകയായിരുന്നു അമ്മുമ്മ കൂട്ടിക്കൊണ്ടുപോകുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി .വൈദ്യപരിശോധനയിൽ പെൺകുട്ടി ബലാത്സംഗത്തിന് വിധേയമായതായി തെളിഞ്ഞിട്ടുണ്ട് .
യുവതി രണ്ടു വിവാഹബന്ധങ്ങൾ വേർപെടുത്തിയതാണ്. അഭിലാഷ് വിവാഹിതനാണ്. രണ്ട് കുട്ടികളുടെ പിതാവുമാണ്. ഇരുവർക്കുമെതിരേ പോക്സോ നിയമപ്രകാരവും ശിശുസംരക്ഷണനിയമപ്രകാരവും കേസെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.