നടിയെ ആക്രമിസിച്ചെന്ന കേസിൽ രമ്യാ നമ്പീശൻ മൊഴിനൽകി

കൊച്ചിയിലെ വിചാരണക്കോടതിയിലാണ് രമ്യ എത്തി മൊഴി നൽകിയത്

0

കൊച്ചി :നടിയെ ആക്രമിച്ചെന്ന കേസിൽ ചലച്ചിത്രതാരം രമ്യാ നമ്പീശനെ വിസ്തരിച്ചു. കേസിലെ സാക്ഷിയാനാണ് രമ്യ, കൊച്ചിയിലെ വിചാരണക്കോടതിയിലാണ് രമ്യ എത്തി മൊഴി നൽകിയത് .കഴിഞ്ഞദിവസം നടൻ ലാലിനെയും കുടുംബത്തിനെയും വിസ്തരിച്ചിരുന്നു.സിനിമാ പ്രവർത്തകർ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ വിസ്തരിക്കുന്നത്. ഇതോടെ ആദ്യഘട്ട സാക്ഷി വിസ്താരം പൂർത്തിയായി. ദിലീപ് അടക്കമുള്ള 10 പ്രതികളും കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. കേസിലെ ഒന്നാം സാക്ഷിയായ നടിയുടെയും ‘അമ്മ ഒഴികെയുള്ള ബന്ധുക്കളുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. സംഭവത്തിനുശേഷം നടിക്ക് പോലീസ്
സഹായം ഏർപെടുത്തിക്കൊടുത്ത പി ടി തോമസ് എം ക്ക് വിചാരണക്കെത്താൻ കോടതി സമൻസ് അയച്ചെങ്കിലും നിയമസഭാ നടക്കുന്നതിനാൽ പി ടി തോമസിനെ പിന്നിടാകും വിസ്തരിക്കുക

കേസിലെ മുഖ്യ തെളിവായി പോലീസ് ഹാജരാക്കിയിട്ടുള്ള ദൃശ്യങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് പരിഗണിച്ച ശേഷമായിരിക്കും നടിയെ പ്രതിഭാഗം ക്രോസ് വിസ്താരം നടത്തുക പോലീസ് കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങൾ സുപ്രിം കോടതി ഉത്തരവിനെ തുടർന്ന് പ്രതികളും അവരുടെ അഭിഭാഷകരും കണ്ടിരുന്നു ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധനയിൽ പ്രതിഭാഗം ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ടിരുന്നു ഇതുപരിഗണിച്ച കോടതി ദൃശ്യങ്ങൾ ചണ്ഡീഗഡിലെ ഫോറൻസിക് ലാബിലേക്ക് പരിശോധനക്ക് അയക്കുകയായിരുന്നു പരിശോധന ഫലം ലഭിച്ച ശേഷമേ നടി ഉൾപ്പെടെയുള്ള സാക്ഷികളുടെ ക്രോസ്സ് വിസ്താരം നടത്തു.

You might also like

-