ബി ജെ പിയുടെ കുതിപ്പിന് തടയിടാൻ കെല്പുള്ള ഏക ദേശീയ പാർട്ടി കോൺഗ്രെസ്സെന്ന് രമേശ് ചെന്നിത്തല.
ഗാര്‍ലണ്ടിലെ കേരള അസോസിയേഷന്‍ ഹാളില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗികയായിരുന്നു ചെന്നിത്തല.
ഗാർലാൻഡ് (ഡാളസ്):-ഇന്ത്യൻ ഭരണഘടനാ വാഗ്ദാനം ചെയ്യുന്നതും ഭാരതീയർ പരിപാവനമായി കാത്തു സൂക്ഷിക്കുകയും ചെയുന്ന മതേതരത്വ -ജനാധിപത്യ- സോഷ്യലിസ്റ്റ് അടിസ്ഥാന ആശയങ്ങൾക്കു നേരെ ഭീഷിണിയുയർത്തുകയും വർഗീയതയുടെ വിഷവിത്തുകൾ വിതറി ജനഹ്രദയ ങ്ങളിലെ സാഹോദര്യത്തിനു മുറിവേല്പിക്കുകയും ചെയ്തു മുന്നോട്ടു കുതിക്കുന്ന
ബി ജെ പിക്കു തടയിടുന്നതിനു കെല്പുള്ള ഏക ദേശീയ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണെന്നു കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവും മുൻ കെ പി സി സി അധ്യക്ഷനുമായ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു .
ഇടതുപക്ഷപാർട്ടികളുടെ പ്രസക്തി നഷ്ടപ്പെടുകയും , പ്രാദേശിക പാർട്ടികൾ ഛിന്നഭിന്നമായി ദുബലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യൻ ജനത വീണ്ടും പ്രതീക്ഷ അർപ്പിക്കുന്നത് കോൺഗ്രസ് പാർട്ടിയിലാണെന്നും , ഇതിന്റെ ശക്തമായ പ്രതിഫലനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ദ്രശ്യമായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു .
ഗാര്‍ലണ്ടിലെ കേരള അസോസിയേഷന്‍ ഹാളില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗികയായിരുന്നു ചെന്നിത്തല. കേരളത്തിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം രാഹുൽ തരംഗം ഉണ്ടാക്കിയിട്ടുണ്ടെന്നും പോളിംഗ് ശതമാനം വർധിച്ചതു യു ഡി ഫിനു മികച്ച വിജയം നൽകുമെന്നും രമേശ് ആത്മവിശ്വാസം പ്രകടിപ്പിച്ചു . കൊലപാതകകൾക്കും അക്രമ രാഷ്‌ടീയത്തിനും നേത്രത്വം നൽകുന്ന സി പി എം കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ മുഖ്യ എതിരാളിയാണെന്നും ലോകസഭാതിരഞ്ഞെടുപ്പു ഫലം പുറത്തു വരുന്നതോടെ സി പി എമ്മിന്റെ കഥ കഴിയുമെന്നും രമേശ് പറഞ്ഞു . ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യൂട്യൂബിന്‍റ്റെയും ഫേസ്ബുക്കിന്റേയും സാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ശ്രീ രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു.
സമ്മേളനത്തില്‍ , ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് പ്രസിഡന്റ് രാജന്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു
പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി, ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ 18 സീറ്റുവരെ ലഭിക്കുമെന്നും , അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ , വന്‍ ഭൂരിപക്ഷത്തില്‍ ശ്രീ രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രി ആകുമെന്നും അധ്യക്ഷപ്രസംഗത്തിൽ .ശ്രീ ര്രാജന്‍ മാത്യു പറഞ്ഞു.
സമ്മേളനത്തില്‍ ഓവർസീസ് കോൺഗ്രസ് നേതാക്കളായ ബോബന്‍ കൊടുവത് , പി പി ചെറിയാന്‍, ജെയിംസ് കൂടല്‍, ശ്രീ റോയ് കൊടുവത്തു എന്നിവര്‍ പ്രസംഗിച്ചു .ആദ്യമായി ഡാളസിലെ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന നേതാവിനെ കാണുന്നതിനും സൗഹർദം പുതുക്കുന്നതിനും നിരവധി പ്രവർത്തകരാണ് എത്തിച്ചേർന്നിരുന്നത് . ഡബ്ലിയു എം സി പ്രതിനിധിയും പ്രവാസി കേരള കോൺഗ്രസ് നേതാവുമായ പി സി മാത്യു , മാധ്യമ പ്രവർത്തകൻ ഷാജി രാമപുരം, രമണികുമാർ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു . ശ്രീ ജോര്‍ജ് തോമസ് നന്ദി പറഞ്ഞു .