സ്പ്രിങ്ക്‌ളര്‍ കേസില്‍ സര്‍ക്കാരിന് അനുകൂലമായി ഒന്നുമില്ലെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ വേണ്ടി കോവിഡ് പോസിറ്റിവ് ആയ രോഗികളുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനതപുരം ;തിരുവനന്തപുരം: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിന് അനുകൂലമായി ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം കോടതി ശരിവയ്ക്കുകയാണ് ചെയ്തത്. പ്രതിപക്ഷ ആരോപണം സിപിഐ പോലും ശരിവെച്ചു. സിപിഐ സര്‍ക്കാരിനൊപ്പമല്ല. അവര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസ് വാദിക്കാൻ മുംബൈയിൽ നിന്നും ലക്ഷങ്ങൾ നൽകി അഭിഭാഷകയെ സർക്കാർ ചുമതലപ്പെടുത്തി. മറ്റ് സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ സ്പ്രിങ്ക്ളറിനെ ചുമതലപ്പെടുത്താൻ എന്ത് ബാധ്യതയാണ് സർക്കാരിനുളളതെന്നും അദ്ദേഹം ചോദിച്ചു. എന്ത് നിർബന്ധമാണ് സ്പ്രിങ്ക്ളറിനെ തന്നെ ഡാറ്റ അനാലിസിസ് നടത്താൻ ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കമ്പനിയുടെ വക്താക്കളായി മുഖ്യമന്ത്രിയും സർക്കാരും മാറി. സ്പ്രിങ്ക്ളറിൽ നിന്നും എന്ത് പ്രയോജനം ജനങ്ങൾക്ക് ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ടെസ്റ്റുകൾ നടത്തുന്നത് സംസ്ഥാനത്ത് കുറവാണ്. നാലായിരം പേരുടെ ടെസ്റ്റ് നടത്താനുള്ള സംവിധാനങ്ങൾ സംസ്ഥാനത്തുണ്ട്. കൂടുതൽ ടെസ്റ്റുകൾ നടത്താനുള്ള നടപടി സർക്കാർ സ്വീകരിക്കണം. മുഖ്യമന്ത്രിക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ വേണ്ടി കോവിഡ് പോസിറ്റിവ് ആയ രോഗികളുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. സര്‍ക്കാറിനെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരെ സര്‍ക്കാരും സൈബര്‍ ഗുണ്ടകളും ചേര്‍ന്ന് വേട്ടയാടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയാല്‍ ഉടന്‍ രോഗികളെ അറിയിക്കുന്നുണ്ടെങ്കിലും പോസിറ്റീവ് ആകുന്നവരുടെ വിവരങ്ങള്‍ രോഗികളെ തത്സമയം അറിയിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച കുഞ്ഞിന്റെ രോഗവിവരം ഒരു ദിവസം വൈകിയാണ് പുറത്തുവിട്ടത് എന്നും പരാതിയുയര്‍ന്നു. ഇങ്ങനെ വിവരം പുറത്തുവിടുന്നത് ഗുരുതര പ്രശ്നമുണ്ടാക്കുമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
സര്‍ക്കാറിനെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരെ മന്ത്രിമാര്‍ അടക്കം ഭീഷണിപ്പെടുത്തുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ഗുണ്ടകളെ ഇറക്കി വിടുന്നു. സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ ഒന്നും പറയാന്‍ പാടില്ലെന്ന നിലപാടാണ് ഇരുകൂട്ടരും സ്വീകരിക്കുന്നത്. ഈ സമീപനം പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതാണോയെന്ന് സി.പി.എം ആലോചിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.