പാർട്ടി പ്രഖ്യപനം വീണ്ടും സസ്പെൻസ് ,, മുഖ്യമന്ത്രിയാകില്ല; നിർണായക പ്രഖ്യാപനവുമായി രജനികാന്ത്

രാഷ്ട്രീയം നന്നാകാതെ പാര്‍ട്ടികള്‍ വന്നതുകൊണ്ട് കാര്യമില്ല. മാറ്റം ജനങ്ങളുടെ മനസിലും ഉണ്ടാകണം. വിരമിച്ച ഉദ്യോഗസ്ഥരെ അടക്കം രാഷ്ട്രീയത്തിൽ കൊണ്ടുവരും. വാഗ്ദാനങ്ങൾ നിറവേറ്റാൻ വിദഗ്ധസമിതി രൂപീകരിക്കും

0

ചെന്നൈ :രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങി രജനീകാന്ത്. രാഷ്ട്രീയവും വ്യവസ്ഥയും മാറണമെന്നു രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയം നന്നാകാതെ പാര്‍ട്ടികള്‍ വന്നതുകൊണ്ട് കാര്യമില്ല. മാറ്റം ജനങ്ങളുടെ മനസിലും ഉണ്ടാകണം. വിരമിച്ച ഉദ്യോഗസ്ഥരെ അടക്കം രാഷ്ട്രീയത്തിൽ കൊണ്ടുവരും. വാഗ്ദാനങ്ങൾ നിറവേറ്റാൻ വിദഗ്ധസമിതി രൂപീകരിക്കും. മുഖ്യമന്ത്രിയാകാനില്ല. പാർട്ടി അധ്യക്ഷനാകും. ഭരണനിർവഹണം നിരീക്ഷിക്കും. തെറ്റുകൾ തിരുത്തും. മറ്റ് രാഷ്ട്രീയപാര്‍ട്ടികളിലെ മിടുക്കരായ നേതാക്കളെ ഒപ്പമെത്തിക്കും. സത്യത്തിനും നിസ്വാര്‍ഥതയ്ക്കും അസാമാന്യശക്തിയുണ്ട് . 60-65 ശതമാനം പദവികൾ യുവാക്കൾക്കു നൽകുമെന്നും രാഘവേന്ദ്ര കല്യാണമണ്ഡപത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ താരം പറഞ്ഞു.

26 വർഷമായി രാഷ്ട്രീയത്തിൽ വരുന്നുവെന്ന് ‌പറഞ്ഞിരുന്നു. വർഷങ്ങൾ നീണ്ട ആലോചനകൾക്ക് ശേഷമാണ് 2017ൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.‘എല്ലായിടത്തും അഴിമതി നടത്തുന്നു. രാഷ്ട്രീയ പദവികൾ ജോലിയായി കാണുകയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് സ്ഥിരമായ പദവികൾ ഉണ്ടാവില്ല. ആവശ്യം വരുമ്പോൾ മാത്രം ആളുകളെ നിയോഗിക്കും. ഇതാണ് രാഷ്ട്രീയത്തിൽ കൊണ്ടുവരുന്ന പ്രധാന മാറ്റം’ അദ്ദേഹം പറയുന്നു.
‘അസുരൻ്റെ ബലമുള്ള രണ്ട് പാർട്ടികൾക്കിടയിലാണ് പ്രവർത്തിക്കേണ്ടത്. അവര്‍ക്ക് വലിയ ഖജനാവും ചരിത്രവുമെല്ലാമുണ്ട്. അവർക്കിടയിലേക്ക് സിനിമയുടെ കാര്യം മാത്രം പറഞ്ഞ് വരാൻ സാധിക്കില്ലല്ലോ. അരനൂറ്റാണ്ടായി തുടരുന്ന രാഷ്ട്രീയത്തിന് മാറ്റമുണ്ടാവണം അദ്ദേഹം പറഞ്ഞു.

You might also like

-